സംസ്ഥാനത്ത് ഒരനിഷ്ടസംഭവങ്ങളുമുണ്ടാകാത്ത ആദ്യ പുതുവത്സരാഘോഷം

New-year-2020 TAIL NADU

ബെംഗളൂരു : ഇത്തവണ ബെംഗളൂരുവിലെ പുതുവത്സരാഘോഷത്തിൽ അക്രമികളെ അകറ്റി നിർത്തി പോലീസ്.

കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആയിരക്കണക്കിനാളുകൾ ഒത്തുകൂടുന്ന ആഘോഷങ്ങളിൽ മുൻ വർഷങ്ങളിലെല്ലാം അക്രമസംഭവങ്ങൾ സ്ഥിരമായിരുന്നു.

അധികവും യുവതീയുവാക്കളാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പുതുവത്സരത്തെ എതിരേൽക്കാനെത്തുന്നത്.

ഇതിനിടയിൽ സ്ത്രീകളുടെ നേർക്കാണ് ആക്രമണങ്ങളും കൈയേറ്റവും ഉണ്ടാകാറ്. ഇത് മുന്നിൽക്കണ്ട് പോലീസ് ഇത്തവണ ഉണർന്നു പ്രവർത്തിച്ചു. 11,830 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സൂക്ഷ്മ സുരക്ഷാപരിശോധന നടത്തിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.

പലയിടങ്ങളിലും പോലീസ് തട്ടുകൾ കെട്ടി അതിൽ കയറിനിന്ന് ജനക്കൂട്ടത്തെ വീക്ഷിച്ചു. ഒട്ടേറെ ക്യാമറകളും കണ്ണുതുറന്നു നിന്നു. ബാരിക്കേഡുകൾ വെച്ചു തിരിച്ച സ്ഥലങ്ങളിലൂടെ മാത്രമേ ആളുകളെ കടത്തിവിട്ടുള്ളൂ.

പുതുവത്സരത്തെ വരവേൽക്കാൻ ആഘോഷപ്രിയരിൽ ആവേശം പതഞ്ഞു പൊങ്ങിയെങ്കിലും അതിനെ പോലീസ് നിയന്ത്രണത്തിൽ നിർത്തി. സംസ്ഥാനത്ത് മറ്റിടങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളോ അക്രമങ്ങളോ ഉണ്ടായില്ല.

സംസ്ഥാനത്ത് ഒരനിഷ്ടസംഭവങ്ങളുമുണ്ടാകാത്ത ആദ്യ പുതുവത്സരാഘോഷമായിരുന്നു ഇത്തവണത്തേതെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

പോലീസുമായി സഹകരിച്ചതിന് പൊതുജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.

പുതുവത്സരാഘോഷത്തിൽ ക്രമസമാധാനം കർശനമായി പാലിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts