രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ  ആരോഗ്യവകുപ്പ് സൗകര്യമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 8.25 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കുമാണ് വാക്സിനേഷൻ തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ മാത്രം ഇതുവരെ 4942 പേർക്ക് വാക്സിൻ വിതരണം ചെയ്തു.

ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് വാക്സിൻ വിതരണം നൽകിയത്. രണ്ടാംഘട്ടത്തോടൊപ്പം ഒന്നാംഘട്ടം വാക്സിനേഷനും തുടരുകയാണ്. സ്വകാര്യ ആശുപത്രികളിൽ മുഴുവൻ ദിവസവും വാക്സിനേഷന് സൗകര്യമുണ്ട്.

  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

സർക്കാർ കേന്ദ്രങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി തീയതികളിലാണ് വാക്സിനേഷൻ. മേയ് മാസത്തിനുള്ളിൽ പരമാവധി പേർക്ക് വാക്സിനേഷൻ നൽകുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒരുദിവസം 200 പേർക്കാണ് ഒരോ കേന്ദ്രത്തിൽനിന്നും വാക്‌സിൻ നൽകുക.

നഗരത്തിൽ 282 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 159 പേർ സുഖം പ്രാപിച്ചു. നാലുപേർകൂടി മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,06,129 ആയി.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

കോവിഡ് മുക്തരായവരുടെ എണ്ണം 3,97,430-ലെത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4487 ആയി. നഗരത്തിൽ ഇപ്പോൾ 4211 പേരാണ് ചികിത്സയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
[masterslider id="10"]

Related posts