കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000 കടന്ന് മുന്നോട്ട്;കേരളത്തില്‍ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 5% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1492 2039 879 ആകെ ഡിസ്ചാര്‍ജ് 956170 1094404 410594 ഇന്നത്തെ കേസുകള്‍ 4225 2653 2928 ആകെ ആക്റ്റീവ് കേസുകള്‍ 28248 25249 19613 ഇന്ന് കോവിഡ് മരണം 26 15 18 ആകെ കോവിഡ് മരണം 12567 4621 4619 ആകെ പോസിറ്റീവ് കേസുകള്‍ 997004 1124221 434827 ടെസ്റ്റ്‌ പോസിറ്റിവിറ്റി 3.89% 5.37% ഇന്നത്തെ പരിശോധനകൾ 108568 49427 ആകെ പരിശോധനകള്‍ 21411226 13158864

Read More

നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ബെംഗളൂരു നഗര ജില്ല തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി ബി എം പി  മൂന്ന് കണ്ടൈൻമെന്റ് സോണുകൾ കൂടി നഗരത്തിൽ കണ്ടെത്തി. ഇതോടെ നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി ഉയർന്നു . ദസറഹള്ളി, ആർ‌ആർ‌ നഗർ‌, യെലഹങ്ക സോണുകളിൽ‌ ഓരോ കണ്ടൈൻമെന്റ് സോണുകൾ വീതമാണ് പുതിയയാതായി കണ്ടെത്തിയത്. ഓരോന്നിലും യഥാക്രമം ഒമ്പത്, 15, ആറ് കേസുകൾ വീതമാണ് തിരിച്ചറിഞ്ഞത്. ദസറഹള്ളി , യെലഹങ്ക സോണുകളിലാണ് കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്  (9), ബിബിഎംപി ഈസ്റ്റ് (8),…

Read More

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ജനതാദൾ (സെക്കുലർ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ  ബുധനാഴ്ച അറിയിച്ചു. “എന്റെ ഭാര്യ ചെന്നമ്മക്കും എനിക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങൾ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുമായിസമ്പർക്കത്തിൽ ഉള്ള  എല്ലാവരോടും കോവിഡ് ടെസ്റ്റ് ചെയ്യുവാൻ  ഞാൻ അഭ്യർത്ഥിക്കുന്നു, ”എന്ന് അദ്ദേഹംട്വീറ്റ് ചെയ്തു. 87 കാരനായ നേതാവ് പാർട്ടി പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ഉചിതമായ മുൻകരുതലുകൾസ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായും, അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്അന്വേഷിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “മുൻ പ്രധാനമന്ത്രി ശ്രീ എച്ച്…

Read More

ടാക്സി ഡ്രൈവർ കാറിനുള്ളിൽ വച്ച് തീകൊളുത്തി മരിച്ചു; ടാക്സികളുടെ മിന്നൽ പണിമുടക്കിൽ കഷ്ട്ടപ്പെട്ട് യാത്രക്കാർ.

ബെംഗളൂരു : ബം​ഗ​ളൂ​രു​വി​ൽ കെം​പെ​ഗൗഡ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ഇന്ന് ത​ട​സ​പ്പെ​ട്ടു. ടാ​ക്സി ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യ​യെ തുട​ര്‍​ന്ന് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ടാക്സി സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​ത്. നഗരത്തിലും ടാക്സി സർവീസുകളിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു. ഒ​ല, യൂ​ബ​ർ, കെ​എ​സ്ടി​ഡി​സി തു​ട​ങ്ങി​യ ടാ​ക്സി സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും സ്വ​ന്തം​നി​ല​യ്ക്ക് യാ​ത്ര​മാ​ര്‍​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ബി​എം​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​പയോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അഭ്യര്‍ഥിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​മാ​ന​ത്താവളത്തിൽ ടാ​ക്സി ഡ്രൈ​വ​റാ​യ പ്ര​താ​പ് ഗൗ​ഡ കെം​പെ​ഗൗ​ഡ​യാ​ണ് കാ​റി​നു​ള്ളി​ൽ വ​ച്ച്…

Read More

നോർക്ക ഇൻഷ്യൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി കമ്മറ്റിയുടെ  നേതൃത്വത്തിൽ സമാഹരിച്ച  നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളാകുവാനുള്ള 77 അപേക്ഷകൾ കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ , ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ്  , ജില്ലാ സെക്രട്ടറി പി .ശിവൻകുട്ടി , മണ്ഡലം സെക്രട്ടറി ഫിലിപ്പ് .എം .ടി  എന്നിവരുടെ നേതൃത്വത്തിൽ    നോർക്ക ഓഫീസിൽ സമർപ്പിച്ചു .നോർക്ക ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി .18 മുതൽ 70വയസ്സുവരെയുള്ള  മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ …

Read More

അപ്പാർട്ട്മെൻറുകളിൽ ആഘോഷങ്ങൾക്ക് അനുമതിയില്ല!

ബെംഗളൂരു :രണ്ടാം തരംഗ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണവുമായി സർക്കാർ. നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിലെ ആഘോഷങ്ങൾ പൂർണമായും നിരോധിച്ചു. കഴിഞ്ഞ ആഴ്ചകളിൽ നഗരത്തിലെ ഏതാനും അപ്പാർട്ട്മെൻ്റുകൾ കോവിഡ് ക്ലസ്റ്ററുകൾ ആയി മാറിയതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം. സാഹചര്യം നിയന്ത്രണ വിധേയമാകുന്നതുവരെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. അപ്പാർട്ട്മെൻറ് അസോസിയേഷനുകളുടെ സഹകരണത്തോടെയായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. നഗരത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റാലികളും പൊതുയോഗങ്ങളും മുൻപ് തന്നെ നിരോധിച്ചിരുന്നു.

Read More

തിയേറ്ററുകളിൽ 50% ഇരിപ്പിടങ്ങളിലേക്ക് മാറുവാൻ കോവിഡ് ഉപദേശക സമിതിയുടെ ശുപാർശ.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ സിനിമാ ഹാളുകളിലും തിയറ്ററുകളിലുംപ്രേക്ഷക ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് കർണാടകയുടെ കോവിഡ് -19 സാങ്കേതികഉപദേശക സമിതി (ടിഎസി) സംസ്ഥാന സർക്കാരിനെ ഉപദേശിച്ചു. ഇത് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽനിർണായകമാണെന്ന് കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ മാസം ആദ്യം, ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഇതേ ശുപാർശ മുന്നോട്ടുവച്ചിരുന്നു എങ്കിലും സിനിമാ ഹാളുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിഎം യെദ്യൂരപ്പപിന്നീട് ട്വീറ്റ് ചെയ്തു. “സിനിമാ…

Read More

എല്ലാ ബി കാത്ത സ്വത്തുകളും എ കാത്തയിലേക്ക് മാറ്റാനൊരുങ്ങി ബി ബി എം പി

ബെംഗളൂരു: വ്യക്തമായ  സ്വത്ത് രേഖകൾ ബെംഗളൂരു നിവാസികൾക്ക് ഉടൻ പ്രതീക്ഷിക്കാം. ശനിയാഴ്ചഅവതരിപ്പിച്ച 2021-22 ലെ ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബജററ്റിൽ എല്ലാ ‘ബി’ കാത്ത  സ്വത്തുക്കളും ‘എ’ കാത്തയിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾക്കായി  ബി ബി എം പിസംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു. “ ഇത്  കൂടുതൽ സുതാര്യമായ ഒരു സംവിധാനത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നഗരത്തിന്റെ ചിട്ടയായവളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.” എന്ന് എല്ലാ ‘ബി’ കാത്ത  സ്വത്തുക്കളും ‘എ’ കാത്തയിലേക്ക്പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികളെ സംബന്ധിച്ചു ബി ബി എം…

Read More

ബെംഗളൂരുവിലെ 29 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളിൽ 10 എണ്ണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം.

ബംഗളൂരു: നഗരത്തിലെ മൊത്തം 29 ആക്റ്റീവ് കണ്ടൈൻമെന്റ്  സോണുകളിൽ 10 എണ്ണം സ്കൂളുകൾ, കോളേജുകൾ അല്ലെങ്കിൽ വിദ്യാർത്ഥി ഹോസ്റ്റലുകൾ എന്നിവയാണ്. ആര്യ ഈഡിഗ ഗേൾസ് ഹോസ്റ്റൽ(ബിബിഎംപി വെസ്റ്റ്), കിരൺ ഹൈസ്‌കൂൾ, ശങ്കരേശ്വര ഗവൺമെന്റ് സ്‌കൂൾ, എസ്‌ബി‌എം ഇംഗ്ലീഷ് ഹൈസ്‌കൂൾ(ദാസറഹള്ളി  മേഖല), സാംബ്രം അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (യെലഹങ്ക), അശോക പോളിടെക്നിക്(ദാസറഹള്ളി ), ആർ‌വി ഗേൾസ് നഴ്സിംഗ് ഹോസ്റ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (ബിബിഎംപി സൗത്ത്), ബിബിഎംപി ബോയ്സ് ഹൈസ്കൂൾ (ബിബിഎംപി ഈസ്റ്റ്), ഗവൺമെന്റ് ഹൈ സ്കൂൾ (ദാസറഹള്ളി  സോൺ) എന്നിവയാണ് ഈ പത്ത്…

Read More

ആക്റ്റീവ് കേസുകള്‍ 25000 മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1262 1946 650 ആകെ ഡിസ്ചാര്‍ജ് 954678 1092365 409715 ഇന്നത്തെ കേസുകള്‍ 2975 2389 1984 ആകെ ആക്റ്റീവ് കേസുകള്‍ 25541 24650 17582 ഇന്ന് കോവിഡ് മരണം 21 16 11 ആകെ കോവിഡ് മരണം 12541 4606 4601 ആകെ പോസിറ്റീവ് കേസുകള്‍ 992779 1121568 431899 ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.78% 4.08% ഇന്നത്തെ പരിശോധനകൾ 106917 58557 ആകെ പരിശോധനകള്‍ 21302658 13109437

Read More
Click Here to Follow Us