വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണിന് നിരോധനമില്ല; മന്ത്രി

ബെംഗളൂരു : ഡിജിറ്റൽ പഠനം, പഠന പ്രക്രിയയുടെ ഭാഗമായതിനാൽ കോളേജുകളിൽ ഫോൺ ഉപയോഗം നിരോധിക്കാൻ കഴിയില്ലെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലും കോളേജുകളിലും മൊബൈൽ ഉപയോഗം നിരോധിക്കുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി “ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയ ആധുനിക ഗാഡ്‌ജെറ്റുകൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അദ്ധ്യാപന-പഠന പ്രക്രിയ അങ്ങനെയായിരിക്കുമ്പോൾ മൊബൈൽ ഉപയോഗം എങ്ങനെ നിരോധിക്കും? അദ്ദേഹം പറഞ്ഞു. “വിദ്യാർത്ഥികളോ രക്ഷിതാക്കളോ ഇത്തരം കിംവദന്തികൾ വിശ്വസിക്കരുത്. ആധുനിക ഗാഡ്‌ജെറ്റുകൾ…

Read More

ബെംഗളൂരുവിലെ 29 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളിൽ 10 എണ്ണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം.

ബംഗളൂരു: നഗരത്തിലെ മൊത്തം 29 ആക്റ്റീവ് കണ്ടൈൻമെന്റ്  സോണുകളിൽ 10 എണ്ണം സ്കൂളുകൾ, കോളേജുകൾ അല്ലെങ്കിൽ വിദ്യാർത്ഥി ഹോസ്റ്റലുകൾ എന്നിവയാണ്. ആര്യ ഈഡിഗ ഗേൾസ് ഹോസ്റ്റൽ(ബിബിഎംപി വെസ്റ്റ്), കിരൺ ഹൈസ്‌കൂൾ, ശങ്കരേശ്വര ഗവൺമെന്റ് സ്‌കൂൾ, എസ്‌ബി‌എം ഇംഗ്ലീഷ് ഹൈസ്‌കൂൾ(ദാസറഹള്ളി  മേഖല), സാംബ്രം അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (യെലഹങ്ക), അശോക പോളിടെക്നിക്(ദാസറഹള്ളി ), ആർ‌വി ഗേൾസ് നഴ്സിംഗ് ഹോസ്റ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (ബിബിഎംപി സൗത്ത്), ബിബിഎംപി ബോയ്സ് ഹൈസ്കൂൾ (ബിബിഎംപി ഈസ്റ്റ്), ഗവൺമെന്റ് ഹൈ സ്കൂൾ (ദാസറഹള്ളി  സോൺ) എന്നിവയാണ് ഈ പത്ത്…

Read More
Click Here to Follow Us