പ്രജ്വല്‍ രേവണ്ണയെ പിടികൂടാൻ വിമാനത്താവളങ്ങളില്‍ ജാഗ്രത കർശനമാക്കി 

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി പോലീസ്.

ഞായറാഴ്ച വൈകുന്നേരം മുതലാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചത്.

ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍.

പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജര്‍മനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.

അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വല്‍, 2 തവണ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.

ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts