ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം പ്രകാരം സെപ്റ്റംബർ 21 മുതൽ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാം.
എന്നാൽ അധിക ചെലവ് ചൂണ്ടിക്കാട്ടി സ്കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളിൽനിന്നും ‘കോവിഡ് ഫീസ്’ ഈടാക്കാൻ ഒരുങ്ങുകയാണ് നഗരത്തിലെ സ്വകാര്യ സ്കൂളുകൾ.
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂർണമായും സ്കൂളുകൾക്ക് വഹിക്കാനാവില്ലെന്നും സ്വകാര്യ മാനെജ്മെന്റുകൾ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
This is very strange. In the name of COVID, they should reduce the fees, not levy more. I am going to take adequate actions against it: Karnataka Education Minister S Suresh Kumar on private schools to charge COVID fees pic.twitter.com/euuH8hvE7T
— ANI (@ANI) September 11, 2020
മാർഗനിർദേശത്തിൽ സ്കൂളും പരിസരവും പൂർണമായും വൃത്തിയുള്ളതും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയതുമായിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
കൂടാതെ സ്കൂളിൽ സാമൂഹിക അകലം ഉറപ്പാക്കണമെന്നും സാനിറ്റൈസർ സ്റ്റേഷനുകൾ അടക്കമുള്ള സൗകര്യം ലഭ്യമാക്കണമെന്നും പറയുന്നു.
എന്നാൽ തെർമൽ സ്കാനറുകൾ, സാനിറ്റൈസർ, മറ്റ് അണുനശീകരണ സാമഗ്രികൾ എന്നിവയെല്ലാം സംഘടിപ്പിക്കുമ്പോൾ അധിക ബാധ്യതയാണ് സ്കൂളുകൾക്ക് ഉണ്ടാവുന്നത് എന്നാണ് ഇവർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.