കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

ബെംഗളൂരു: ഓഹരി വിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ആരോപണവിധേയയായ സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി ക്ഷമാപണം നടത്തി. തട്ടിപ്പിനിരയായ നിക്ഷേപകരെ അസഭ്യം പറയുകയും കന്നഡ ഭാഷയെ അധിക്ഷേപിക്കുകയും ചെയ്ത പ്രിയങ്ക എന്ന സ്ത്രീയാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞത്.

ബെംഗളൂരു പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഹരി വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പോലീസ് നേരത്തെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട നിരവധിയാളുകൾ കമ്പനി പ്രതിനിധികളെ നേരിൽ കണ്ട് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ചോദ്യം ചെയ്യലിനിടെ അവിടെയുണ്ടായിരുന്ന പ്രിയങ്ക നിക്ഷേപകരുമായി രൂക്ഷമായ തർക്കത്തിലേർപ്പെടുകയായിരുന്നു. കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട ഇരകളോട് എനിക്ക് കന്നഡ അറിയില്ലെന്നും നിങ്ങൾക്ക് എന്താണ് ചെയ്യാനാവുകയെന്നും ചോദിച്ച് ഇവർ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് നിക്ഷേപകർ ആരോപിക്കുന്നു.

തർക്കവും ബഹളവും രൂക്ഷമായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പീനിയ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. കന്നഡികരുടെ പ്രതിഷേധവും നിയമനടപടികളും ഭയന്ന പ്രിയങ്ക ഒടുവിൽ പീനിയ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പരസ്യമായി ക്ഷമാപണം നടത്തുകയായിരുന്നു. ഭാവിയിൽ കന്നഡ ഭാഷയോടോ കന്നഡികരോടോ ഇത്തരത്തിൽ മോശമായി സംസാരിക്കില്ലെന്ന് ഇവർ ഉറപ്പുനൽകി.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

അതേസമയം, ഓഹരി വിപണിയുടെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പീനിയ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts