മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ബെംഗളൂരു: ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിഷാംശമുള്ള ഡാറ്റുറ പഴങ്ങളും വിത്തുകളും വിറ്റഴിച്ച സംഭവത്തിൽ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ-മരുന്ന് ഭരണ വകുപ്പ്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നീ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളുടെ ഭക്ഷ്യ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കും.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്ന വിഷാംശമുള്ള ഡാറ്റുറ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഓൺലൈനിൽ വിൽക്കുന്നതായി കണ്ടെത്തിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്പനി പ്രതിനിധികളോട് വാദം കേൾക്കലിന് ഹാജരാകാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 24-ന് നടന്ന ഹിയറിംഗിൽ കമ്പനികൾ സമർപ്പിച്ച സത്യവാങ്മൂലവും വാദങ്ങളും തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി സ്വീകരിച്ചത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരമാണ് വകുപ്പിന്റെ തുടർനടപടികൾ. പ്രസ്തുത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡാറ്റുറ പഴങ്ങളുടെയും വിത്തുകളുടെയും മുഴുവൻ ലിസ്റ്റിംഗുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഈ ഉൽപ്പന്നങ്ങൾ നൽകിയ വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ലൈസൻസുകൾ റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts