ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത

ബെംഗളൂരു: ചൊവ്വാഴ്ചയും നഗരത്തിൽ മിതമായ തോതിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ ബുധനാഴ്ച മുതൽ മഴ മാറിനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായി തുടരാനാണ് സാധ്യത.

തിങ്കളാഴ്ച ഉച്ചയോടെ പെയ്ത അപ്രതീക്ഷിത മഴയിൽ ബെംഗളൂരു നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും വെള്ളക്കെട്ടും. പെട്ടെന്നുണ്ടായ മഴ യാത്രികരെ ദുരിതത്തിലാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

വിൻഡ്സർ മനോർ ജങ്ഷൻ, വഡ്ഡരഹള്ളി തുടങ്ങി നിരവധി പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഹെബ്ബാൾ ഫ്ലൈഓവറിൽ ഗതാഗതം മന്ദഗതിയിലായത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.

തിങ്കളാഴ്ച രാവിലെ 8.30 നും വൈകുന്നേരം 5.30 നും ഇടയിൽ എച്ച്.എ.എൽ എയർപോർട്ട് പരിസരത്ത് 6.2 മില്ലിമീറ്ററും ബെംഗളൂരു സിറ്റിയിൽ 1.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ജികെവികെ സ്റ്റേഷനിൽ 4.5 മില്ലിമീറ്ററും ബെംഗളൂരു അർബൻ സ്റ്റേഷനിൽ 1.5 മില്ലിമീറ്ററും മഴ ലഭിച്ചു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts