ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

ബെംഗളൂരു: ബെംഗളൂരു പോലുള്ള വൻനഗരങ്ങളിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കുറഞ്ഞ ശമ്പളമല്ല, മറിച്ച് ദിനംപ്രതി നാം അറിയാതെ ചെയ്തുപോകുന്ന ചെലവഴിക്കൽ ശീലങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ നേടുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. ‘ബെംഗളൂരു വൈറൽ’ എന്ന ഇൻസ്റ്റാഗ്രാം പേജ് നടത്തുന്ന അക്ഷയ് സി.എൻ എന്ന യുവാവാണ് മാസാന്ത്യത്തിൽ പോക്കറ്റ് കാലിയാക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

ഓൺലൈൻ ഭക്ഷണ വിതരണം, തുടർച്ചയായ ടാക്സി യാത്രകൾ, ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടൽ, ഉപയോഗിക്കാത്ത ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ, കൃത്യമായ ബജറ്റില്ലാത്ത വാരാന്ത്യ ആഘോഷങ്ങൾ എന്നിവയാണ് സാമ്പത്തിക ചോർച്ചയ്ക്ക് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 40,000 രൂപ ശമ്പളമുള്ളവർ പണം സമ്പാദിക്കുമ്പോൾ ഒരു ലക്ഷത്തിലധികം രൂപ വരുമാനമുള്ളവർ പോലും മാസാന്ത്യത്തിൽ കഷ്ടപ്പെടുന്നത് വരുമാനത്തിന്റെ വ്യത്യാസം കൊണ്ടല്ല, മറിച്ച് സാമ്പത്തിക കാര്യങ്ങളിലുള്ള ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടാണെന്ന് അക്ഷയ് വ്യക്തമാക്കുന്നു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ദിവസേനയുള്ള ഭക്ഷണ ഓർഡറുകളും മാസം ഇരുപതിലേറെ തവണ നടത്തുന്ന ടാക്സി യാത്രകളും വലിയ തുകയാണ് കവരുന്നത്. എന്തെങ്കിലും വാങ്ങുന്നതിന് മുൻപ് ’30 ദിവസത്തിന് ശേഷവും ഇത് വാങ്ങിയതിൽ എനിക്ക് സന്തോഷം ഉണ്ടാകുമോ’ എന്ന് സ്വയം ചോദിക്കുന്ന ലളിതമായ ശീലം ഏത് ബജറ്റിംഗ് ആപ്പിനേക്കാളും പണം ലാഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആളുകളാണ് അക്ഷയിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts