ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

ബെംഗളൂരു: ബെംഗളൂരുവിൽ പലർക്കും ഓണാഘോഷം എന്നത് ഒരു റെസ്റ്റോറന്റിൽ ടേബിൾ ബുക്ക് ചെയ്യുന്നതിലും, പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ചിത്രങ്ങൾ പകർത്തി സമൃദ്ധമായ ഓണസദ്യ കഴിക്കുന്നതിലും മാത്രമായി ഒതുങ്ങാറുണ്ട്. എന്നാൽ മലയാളി അല്ലാത്തവരെ സംബന്ധിച്ച് ഈ ആഘോങ്ങൾ പലപ്പോഴും റെസ്റ്റോറന്റുകൾ നൽകുന്ന സദ്യയിലും ആകർഷകമായ അലങ്കാരങ്ങളിലും മാത്രം പരിമിതപ്പെടുന്നു. ഈ രീതി മാറ്റിയെടുക്കാനും ഓണത്തിന്റെ യഥാർത്ഥ അനുഭവം പകർന്നുനൽകാനുമായി ‘ദി ടെറസ് സ്വാറെ’യുടെ സ്ഥാപകയായ സിമോണി സാഹൂ തന്റെ വാരാന്ത്യ കൂട്ടായ്മകളെ വേറിട്ടൊരു ഓണാഘോഷമാക്കി മാറ്റുകയാണ്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് സിമോണി സ്ത്രീകൾക്കായുള്ള ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. തന്റെ വീടിന്റെ ടെറസിൽ വച്ച് പരസ്പരം സംസാരിക്കാനും വ്യത്യസ്ത വിഷയങ്ങളിൽ കൂട്ടായ്മ സംഘടിപ്പിക്കാനുമായി തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് ഇൻസ്റ്റാഗ്രാമിൽ 10,000-ത്തോളം ഫോളോവേഴ്‌സും വാട്‌സ്ആപ്പിൽ 4,500-ലധികം അംഗങ്ങളുമുണ്ട്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ചെന്നൈയിൽ മലയാളി അയൽവാസികൾക്കൊപ്പം വളർന്ന സിമോണി ചെറുപ്പം മുതലേ ഓണം ആഘോഷിക്കാറുണ്ടായിരുന്നു. ബെംഗളൂരുവിൽ ഓണം റെസ്റ്റോറന്റുകളുടെ ബിസിനസ് മോഡലായി മാറിയതോടെ അത് ഭക്ഷണത്തിൽ മാത്രമായി ഒതുങ്ങിപ്പോയെന്ന് സിമോണി വ്യക്തമാക്കുന്നു. കൂടുതൽ ആഴത്തിലുള്ള ഒരു സാംസ്കാരിക അനുഭവം പങ്കുവെക്കുക എന്നതാണ് തന്റെ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ പ്രത്യേക ആഘോഷത്തിനായി ഡിജെ ശ്രീക് എന്നറിയപ്പെടുന്ന പ്രശസ്ത ഹോം ഷെഫ് ശ്രീകാന്ത് കാളീശ്വരനാണ് ഓണസദ്യ ഒരുക്കുന്നത്. വർഷങ്ങളായി സദ്യ ഒരുക്കുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പാചകത്തോടുള്ള ആത്മാർത്ഥതയുമാണ് ഈ ചടങ്ങിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം. പച്ചപ്പനയോലകളും പൂക്കളും ഇളനീരും ചിരട്ട മെഴുകുതിരികളും കൊണ്ട് അലങ്കരിക്കുന്ന ടെറസിൽ കസവു സാരിയോ വേഷ്ടിയോ ധരിച്ചാണ് അതിഥികൾ എത്തുക. പായസവും സാമ്പാറും രസവും തിളക്കിയ ചിരട്ടകളിലാണ് വിളമ്പുന്നത്. പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സാരി ഡ്രേപ്പിംഗ് സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് മുല്ലപ്പൂവും വളകളും സമ്മാനിക്കുന്നതിനൊപ്പം എല്ലാവരും ചേർന്ന് പൂക്കളമൊരുക്കുകയും ചെയ്യും. കൂടാതെ സുന്ദരിക്ക് പൊട്ടുതൊടൽ, വള്ളംകളിയുടെ മാതൃകയിലുള്ള വിനോദങ്ങൾ തുടങ്ങിയ നാടൻ കളികളും തത്സമയ മലയാളം-ഹിന്ദി സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഓഗസ്റ്റ് 29, 30 തീയതികളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന ഈ പരിപാടിയിൽ 15 പേർക്ക് മാത്രമാണ് പ്രവേശനം. ഒരാൾക്ക് 3,000 രൂപ നിരക്കിലുള്ള ഈ പരിപാടിയിലേക്ക് 600-ലേറെ അന്വേഷണങ്ങൾ എത്തുകയും നിമിഷനേരം കൊണ്ട് ടിക്കറ്റുകൾ വിറ്റുതീരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts