നടപ്പാതകളിൽ മാലിന്യവും ബോർഡുകളും വച്ചാൽ പോക്കറ്റ് കീറും; ബെംഗളൂരുവിൽ ഈടാക്കുന്നത് അരലക്ഷത്തോളം പിഴ; നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുവഴികളിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി നഗരത്തിൽ ഫുട്പാത്ത് കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ. ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈർ ഗൗഡ, കോർപ്പറേഷൻ കമ്മീഷണർ ജഗദീഷ് ജി എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകളിൽ വ്യാപക പരിശോധന നടക്കുന്നത്. ഫുട്പാത്തുകൾ അനധികൃതമായി കയ്യേറുന്നവർക്കെതിരെ 50,000 രൂപ വരെ പിഴ ചുമത്താൻ ആരംഭിച്ചിട്ടുണ്ട്.

നിർമ്മാണ മാലിന്യങ്ങൾ തള്ളിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ

ചിക്കപേട്ട് ഡിവിഷനിലെ സുബ്ബയ്യ സർക്കിളിൽ നടത്തിയ പരിശോധനയിൽ ഫുട്പാത്ത് കയ്യേറി നിർമ്മാണ മാലിന്യങ്ങളും (C&D) മറ്റ് അനാവശ്യ വസ്തുക്കളും കൂട്ടിയിട്ടതായി അധികൃതർ കണ്ടെത്തി. കാൽനട ഗതാഗതത്തിന് ഭീഷണിയായ രീതിയിൽ മാലിന്യം തള്ളിയ വാണിജ്യ കെട്ടിട ഉടമയായ പ്രഭുവിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ 50,000 രൂപ പിഴ ഈടാക്കുകയും സ്ഥലം ഉടനടി ശുചീകരിക്കുകയും ചെയ്തു.

വീണ്ടും കയ്യേറിയാൽ കർശന നിയമനടപടി

നടപ്പാതകൾ കാൽനടയാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരത്തിനായുള്ളതാണെന്നും നിർമ്മാണ സാമഗ്രികൾ തള്ളിയോ അനാവശ്യ ബോർഡുകൾ സ്ഥാപിച്ചോ ഉള്ള ഒരുവിധത്തിലുള്ള കയ്യേറ്റങ്ങളും അനുവദിക്കില്ലെന്നും കമ്മീഷണർ ജഗദീഷ് ജി അറിയിച്ചു. നിലവിൽ ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം നടത്തുന്നവർക്കെതിരെ ഉയർന്ന പിഴ അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts