ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയ ക്ഷേമ പദ്ധതികൾ (ഗ്യാരന്റി സ്കീമുകൾ) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പകർത്തി തുടങ്ങിയിരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രസ്താവിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസിന്റെ ക്ഷേമ പദ്ധതികളുടെ ആഗോള സ്വീകാര്യത ഉയർത്തിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ച് സഭകളിൽ ഭൂരിപക്ഷം നിലനിർത്തിയാൽ, ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ സമീപകാല പ്രഖ്യാപനം ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഗ്യാരന്റി പദ്ധതികൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ട്രംപും സമാനമായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് വൻതോതിൽ വരുമാനം ലഭിക്കുന്നുണ്ടെന്നും അതിനാൽ എല്ലാ മുതിർന്ന പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുന്നത് വലിയ പ്രയാസമില്ലാത്ത കാര്യമാണെന്നും ട്രംപ് ഡാല്ലാസിലെ റിപ്പബ്ലിക്കൻ കൺവെൻഷനിലും തുടർന്ന് മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തെ കർണാടകയിലെ ഗ്യാരന്റി പദ്ധതികളുടെ വിജയവുമായി താരതമ്യപ്പെടുത്തിയ ശിവകുമാർ, കോൺഗ്രസ് സർക്കാരിന്റെ ആശയങ്ങൾ രാജ്യത്തിന് പുറത്തും തരംഗമാവുകയാണെന്ന് അവകാശപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]