ബാനറിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബാനറിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെ(38)യാണ് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് ബിജെപി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ സഖരായപട്ടണ പോലിസ് അറസ്റ്റ് ചെയ്തു.

ഇവരില്‍ സഞ്ജയ്, ഭൂഷണ്‍, മിഥുന്‍ എന്നീ മൂന്നു പേര്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്. രാത്രി പത്തരയോടെ ബൈക്കുകളിലെത്തിയ എട്ടു പേരടങ്ങുന്ന സംഘം കല്‍മുരുഡേശ്വര മഠം റോഡില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

രണ്ടു ദിവസം മുന്‍പ് കടൂര്‍ താലൂക്കിലെ സഖരായപട്ടണയില്‍ ‘ദത്ത ജയന്തി’ ആചരിക്കുന്നതിനുള്ള ബാനറുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലിസ് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ പ്രതികളിലൊരാളായ സഞ്ജയ്, ചിക്കമംഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയില്‍ ചികില്‍സയിലാണ്. സഖരായപട്ടണ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി നാലു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പോലിസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts