രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് ‘ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

മുംബൈ: ശസ്ത്രക്രിയയ്ക്കും ഐ.സി.യു പരിചരണത്തിനും ശേഷം പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. രോഗവിവരങ്ങൾ പരസ്യപ്പെടുത്താതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ തന്റെ ബ്ലോഗിലൂടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിടുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെക്കുറിച്ചും വൈകാരികമായ സന്ദേശം താരം ആരാധകരുമായി പങ്കുവെച്ചു.

ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും തീവ്രപരിചരണത്തിലായിരുന്നുവെന്നും തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെന്നും ബച്ചൻ വ്യക്തമാക്കി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര വലിയ ജേതാവാണെങ്കിലും ചിലപ്പോൾ ജീവിതത്തിൽ തോൽവി മുന്നിൽ വന്നുനിൽക്കുമെന്നും, അതിനെ ധൈര്യപൂർവം നേരിട്ട് നിരന്തരം പോരാടുന്നവർ മാത്രമാണ് എന്നും ചാമ്പ്യന്മാരായി തുടരുന്നതെന്നും അദ്ദേഹം കുറിച്ചു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഏത് അസുഖത്തിനാണ് ചികിത്സ തേടിയതെന്നോ ശസ്ത്രക്രിയയുടെ വിശദാംശങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. അതേസമയം, രോഗവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താത്തതിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം പ്രിയതാരം എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പങ്കുവെക്കുന്നത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts