നടിയെ അക്രമിച്ച കേസില്‍ വിധി നാളെ; നീണ്ട കോടതി നടപടികള്‍; ദിലീപ് അടക്കം പത്തു പ്രതികള്‍;

കേരളത്തെ ഞെട്ടിച്ച, മലയാള സിനിമയില്‍ പരിവര്‍ത്തിന് കാരണമായ നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, നടന്‍ ദിലീപ് എന്നിവരടക്കം അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം റോസാണ് വിധി പറയുക.

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയാണ് കേസെടുത്തത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

തുടക്കത്തില്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ ദിലീപിനെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പ്രതിചേര്‍ക്കുന്നത്. ഏപ്രില്‍ 20 തിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പെരുമ്പാവൂര്‍ സ്വദേശി പൾസർ സുനി, കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരായിരുന്നു പ്രതികള്‍. ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ദിലീപിനെ കേസിലെ എട്ടാം പ്രതിചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts