വോട്ടുചെയ്യാൻ നാട്ടിൽപ്പോകാം; പ്രത്യേക തീവണ്ടിസർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി യാത്രാപ്രതിസന്ധി നേരിടുമ്പോൾ ബെംഗളൂരുവിൽനിന്ന് വിവിധയിടങ്ങളിലേക്ക് റെയിൽവേ പ്രത്യേക തീവണ്ടിസർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നവർക്കും സഹായകരമായ വിധത്തിലുള്ള സർവീസും ഇതിൽ ഉൾപ്പെടുന്നു. യെലഹങ്കയിൽനിന്ന് എറണാകുളത്തേക്കുള്ള സർവീസ് തിങ്കളാഴ്ചയാണ് (ഡിസംബർ എട്ട്) ഇവിടെനിന്ന് പുറപ്പെടുന്നത്.

കേരളത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. യെലഹങ്ക-എറണാകുളം ജങ്ക്ഷൻ പ്രത്യേക തീവണ്ടി (06148) തിങ്കളാഴ്ച രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും.

ബെംഗളൂരുവിൽ കെആർ പുരം(രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) എന്നിവിടങ്ങളിലും കേരളത്തിൽ പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്നുള്ള സർവീസ് (06147) ഞായറാഴ്ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ബെംഗളൂരുവിൽനിന്നുള്ള സർവീസ് തിങ്കളാഴ്ച രാത്രിയിൽ എറണാകുളത്ത് എത്തുന്നതിനാൽ ഈ തീവണ്ടിയിൽ പോയാൽ അടുത്തദിവസം ജില്ലയിൽ നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാം. കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കുള്ളവർക്കും വോട്ടുചെയ്യാൻ ഈ തീവണ്ടിയെ ആശ്രയിക്കാം.

ഇത് കൂടാതെ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും യശ്വന്ത്പുരയിൽനിന്ന് നിസാമുദ്ദീനിലേക്കും രണ്ട് സർവീസുകൾ വീതവും ബെംഗളൂരു-പൂണെ റൂട്ടിലും യെലഹങ്ക-ഷാലിമാർ റൂട്ടിലും ഓരോ പ്രത്യേക സർവീസുകളും റെയിൽവേ പ്രഖ്യാപിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള പ്രത്യേക തീവണ്ടി(06255) ഞായറാഴ്ച രാവിലെ 8.05-ന് കെഎസ്ആറിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ ഉച്ചയ്ക്കുശേഷം 2.45-ന് ചെന്നൈ എഗ്മോറിൽ എത്തും.

മടക്ക തീവണ്ടി(06256) ഞായറാഴ്ച വൈകീട്ട് 3.45-ന് എഗ്മോറിൽനിന്ന് പുറപ്പെട്ട് രാത്രി 10.45-ന് കെഎസ്ആറിലെത്തും. ബെംഗളൂരു-ചെന്നൈ സെൻട്രൽ തീവണ്ടി (06257) തിങ്കളാഴ്ച രാവിലെ 8.05-ന് കെഎസ്ആറിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.45-ന് ചെന്നൈ സെൻട്രലിൽ എത്തും. മടക്ക തീവണ്ടി(06258) തിങ്കളാഴ്ച വൈകീട്ട് 4.10-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് രാത്രി 10.45-ന് കെഎസ്ആറിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts