ഗുരുതരമായ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി , 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ മരുന്നുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് നിരോധനം. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഓറൽ ഡോസുകളുടെ ഉപയോഗം നിരോധിക്കുന്നത് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കി. നിമെസുലൈഡ് ഉയർന്ന അളവിലുള്ള മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനത്തെയടക്കം ദോഷകരമായി ബാധിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.…
Read MoreMonth: December 2025
മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ ദേഷ്യപ്പെടുകയും മൈക്ക് തട്ടിമാറ്റുകയും ചെയ്തത്. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ‘സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതില്‍ പ്രകോപിതമായി വെള്ളാപ്പള്ളി പ്രകോപിതനായത്. മൈക്ക് തട്ടി മാറ്റുകയായിരുന്നു.
Read More2025ന്റെ അവസാന ദിനത്തിൽ എട്ടിന്റെ പണി; പുതുവത്സര പ്ലാനുകൾ തകർത്ത് മൂടൽ മഞ്ഞ്
ഡൽഹി: 2025ന്റെ അവസാന ദിനത്തിൽ കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. ബുധനാഴ്ച ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കി. 150-ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്. കനത്ത മൂടൽമഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽമഞ്ഞ്…
Read Moreരാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; പ്രധാനമന്ത്രിയ്‌ക്ക് കത്ത് അയച്ച് എ എ റഹീം എംപി
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു, പ്രധാനമന്ത്രിക്ക് കത്ത് അയച്ച് എ എ റഹീം എംപി. അമരാവതിയിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുടെ അറസ്റ്റ് അടക്കം ചൂണ്ടിക്കാണിച്ചാണ് കത്ത്. പ്രധാനമന്ത്രി മൗനം വെടിയണം. ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവശങ്ങൾക്ക് നേരെയുള്ള അക്രമം. ഫാദർ സുധീറിനെയും കുടുംബത്തെയും ഉടൻ മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും എ എ റഹിം എം പി ആവശ്യപ്പെട്ടു. ജമ്മുവിലെ ആർഎസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി…
Read Moreസാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; ചിക്കിങ്ങില്‍ കയ്യാങ്കളി; കുട്ടികളെ ഭീഷണിപ്പെടുത്തി മാനേജർ
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍ ഭീഷണിപ്പെടുത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയിലേയ്ക്ക്…
Read Moreപെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവർത്തകൻ;പരിപാടി നിർത്തേണ്ടതില്ലെന്ന് സി പി എം
തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ‘മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട’ എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്. മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്‌തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല’, എന്നായിരുന്നു ബിജെപി…
Read Moreകുടിവെള്ളത്തിൽ രാസപദാർത്ഥം എന്ന് സംശയം; എട്ട് പേർ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നോ എന്ന് സംശയം. ഭഗീരഥപുരയില്‍ വെള്ളം കുടിച്ച എട്ട് പേര്‍ മരിച്ചു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 25നും 30നുമിടയിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25ാം തീയ്യതി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് അസാധാരണമായ രുചിയും മണവുമുണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിന് കയ്പ്പ് രുചിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍സിപ്പല്‍ പൈപ്പില്‍ നിന്ന് വരുന്ന നര്‍മദ നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചപ്പോള്‍ മുതല്‍ രോഗം ബാധിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളം കുടിച്ചവര്‍ക്ക്…
Read Moreമെട്രോയിലെ പുതിയ നിയമങ്ങൾ: ഇനി യാത്രക്കാർക്ക് ഈ കാര്യങ്ങൾ ചെയ്യാൻ അനുവാദമില്ല
ബെംഗളൂരു : മെട്രോയിൽ ഇനി യാത്രക്കാർക്ക് ഈ കാര്യങ്ങൾ ചെയ്യാൻ അനുവാദമില്ല, അങ്ങനെ ചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. മെട്രോയിൽ റീലുകൾ കാണുക, ഫോണിൽ ഉച്ചത്തിൽ സംസാരിക്കുക, ലഘുഭക്ഷണം കഴിക്കുക എന്നിവയ്ക്ക് പിഴ ചുമത്തും, കൂടാതെ കേസും രജിസ്റ്റർ ചെയ്യും. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മെട്രോ യാത്രക്കാർക്കെതിരെ 7,429 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് മെട്രോയിൽ യാത്ര ചെയ്യുന്നുത് . ഇക്കാലത്ത്, നിശ്ചലമായി ഇരിക്കുന്നതിനുപകരം, മിക്ക ആളുകളും സമയം കളയാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതാണ് പതിവ്. അവർ ഹെഡ്ഫോൺ വയ്ക്കാതെ യൂട്യൂബ് വീഡിയോകൾ…
Read Moreആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിയായ യുവാവിന്റെ ഭാര്യയും മരിച്ചു
ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ അഞ്ചു മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകൾ: ആരാധ്യ(തംബുരു). വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എൺപതു വയസ്സുള്ള വയോധികയേയും ജറുസലേമിനു സമീപം…
Read Moreസിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ചതിയന്‍ ചന്തു എന്ന തൊപ്പി ചേരുന്നത് വെള്ളാപ്പള്ളിക്ക് എന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ഇനിയും അത് പറയാന്‍…
Read More