കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി.
മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ നൽകിയ ജനന സർട്ടിഫിക്കറ്റ്, അതിന്റെ അടിസ്ഥാനത്തിലുള്ള ആധാർ കാർഡ് തുടങ്ങിയ രേഖകളാണ് പെൺകുട്ടി കോടതിയിൽ ഹാജരാക്കിയത്. രേഖകൾ പ്രഥമദൃഷ്ട്യാ പരിശോധിച്ച കോടതി, വിവാഹസമയത്ത് പെൺകുട്ടിക്ക് നിയമപരമായ പ്രായപൂർത്തിയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് സുരക്ഷ തുടരാൻ നിർദ്ദേശിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]