ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ്കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു മനോരമ ന്യൂസിനോട്. മാപ്പുപറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു. ഗണേഷ് കുമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചന

മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഗണേഷ്. ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും ഗണേഷ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാലെന്ന് പൊലീസ്. കൊല്ലം റൂറൽ എസ്പി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് ന്യായീകരണം. മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ വിളിയെത്തിയത്. ഉടൻ തന്നെ വാളകം എയ്ഡ് പോസ്റ്റിൽ നിന്നുള്ള പൊലീസും പിങ്ക് പൊലീസും വീട്ടിലെത്തി. കുടുംബ പ്രശ്നമാണെന്ന് മന്ത്രിയുടെ ഭാര്യ ഉൾപ്പെടെ പറഞ്ഞു. ഇതോടെ 20 മിനിറ്റോളം അവിടെ നിന്ന ശേഷം മടങ്ങിയെന്നുമാണ് റിപ്പോർട്ട്. പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് ഡിജിപിയും വിലയിരുത്തി.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

അതേസമയം, മന്ത്രിയുടെ ഭാര്യയോ വീട്ടിൽ കണ്ടതായി പറയുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. കെഎസ്‌യു ഉൾപ്പെടെ നൽകിയ പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts