ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

ബെം​ഗളൂരു : കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽ 39 വയസ്സുകാരിയായ ബാങ്ക് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട കേസിൽ ഭർത്താവിനെ മുഖ്യപ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവിന്റെ അമിതമായ സംശയവും കൈവശം വെക്കാനുള്ള വാശിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 495 പേജുള്ള കുറ്റപത്രത്തിൽ മഗാഡി റോഡ് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച 24-ാമത് എസിഎംഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏഴ് പ്രതികളാണുള്ളത്. ദൃക്സാക്ഷികൾ ഉൾപ്പെടെ 68 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റ്ഫീൽഡിലെ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സെൽവ ബാലമുരുകൻ (40) ആണ് മുഖ്യപ്രതി. ഡിസംബർ 23-ന് രാജാജിനഗറിൽ…

Read More

നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

ബെംഗളൂരു: ദീർഘകാലമായി വസ്തുനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 51 വസ്‌തുവകകൾ ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ കണ്ടുകെട്ടുന്നു. മഹാദേവപുര, കെ.ആർ പുരം സോണുകളിലെ വസ്തുക്കളാണ് കോർപ്പറേഷൻ ഏറ്റെടുക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് നടപടി കർശനമാക്കിയത്. ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് 2025, പ്രോപ്പർട്ടി ടാക്സ് അസസ്‌മെന്റ് ആന്റ് കളക്ഷൻ റൂൾസ് 2024 എന്നിവ പ്രകാരമുള്ള നിയമനടപടികളാണ് സ്വീകരിക്കുന്നതെന്ന് കോർപ്പറേഷൻ കമ്മീഷണർ ഡി.എസ് രമേശ് അറിയിച്ചു. “നികുതി കുടിശ്ശിക തീർക്കുന്നതിനായി ഉടമകൾക്ക് നേരത്തെ തന്നെ ഷോക്കോസ് നോട്ടീസുകളും ഡിമാൻഡ് നോട്ടീസുകളും നൽകിയിരുന്നു. കൂടാതെ മൊബൈൽ അലേർട്ടുകൾ…

Read More

ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ ‘സ്പെഷ്യൽ’ സർവീസ് വിജയംകണ്ടു

ബെംഗളൂരു: ശനിയാഴ്ച നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിന് ശേഷം പതിവിനേക്കാൾ ഇരട്ടിയിലധികം യാത്രക്കാരെ എത്തിച്ച് നമ്മ മെട്രോ. ഏകദേശം 22,000 കായിക പ്രേമികളാണ് മത്സരം കഴിഞ്ഞ് മടങ്ങാൻ മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. ബിഎംആർസിഎൽ (BMRCL) പുറത്തുവിട്ട കണക്കുകൾ പ്രകാരം 50 മിനിറ്റിനുള്ളിൽ ഈ വൻ തിരക്ക് ഒഴിവാക്കാൻ മെട്രോയ്ക്ക് സാധിച്ചു. ബംഗളൂരു പോലീസ്, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA), കെഎസ്സിഎ (KSCA), ആർസിബി (RCB) എന്നിവരുമായി സഹകരിച്ച് ബിഎംആർസിഎൽ നടപ്പിലാക്കിയ ‘മെട്രോ-മാച്ച് ടിക്കറ്റ് ഇന്റഗ്രേഷൻ’ പദ്ധതി വലിയ വിജയമായി. ഐപിഎൽ മാച്ച് ടിക്കറ്റുകൾ മെട്രോ…

Read More

ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ

ബെം​ഗളൂരു: ചുട്ടുപൊള്ളുന്ന ചൂടിൽ വലഞ്ഞ ബെം​ഗളൂരു നഗരത്തിന് ആശ്വാസമായി ഞായറാഴ്ച വൈകുന്നേരം പലയിടങ്ങളിലും ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. കാറ്റോടും ആലിപ്പഴ വർഷത്തോടും കൂടി പെയ്ത മഴ നഗരത്തിലെ താപനില ഗണ്യമായി കുറച്ചു. ഞായറാഴ്ച രാത്രി 8:30 വരെ ബംഗളൂരു സിറ്റിയിൽ 16.0 മിമി മഴ രേഖപ്പെടുത്തി. മാർച്ചിലെ സാധാരണ ശരാശരി മഴ 14.7 മിമി ആയിരിക്കെ, ഈ മാസം ഇതുവരെ നഗരത്തിൽ ലഭിച്ചത് 27.2 മിമി മഴയാണ്. ഇത് ശരാശരിയേക്കാൾ ഏകദേശം ഇരട്ടിയോളമാണ്. തിങ്കളാഴ്ചയും നഗരത്തിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും ഒന്നോ രണ്ടോ തവണ…

Read More

ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ

ബെംഗളുരു: ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി ഹുബ്ബള്ളിയില്‍ നിന്നു കൊല്ലത്തേക്കു 2നു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. എസ്എസ്എസ് ഹുബ്ബള്ളി – കൊല്ലം എക്‌സ്പ്രസ് (07347) സര്‍വീസിനു സ്‌പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ കെആര്‍ പുരത്തും എസ്എംവിടി ബെംഗളൂരുവിലും സ്റ്റോപ്പുണ്ട്.  2നു രാവിലെ 7.05നു ഹുബ്ബള്ളിയില്‍ നിന്നു പുറപ്പെടും. ഉച്ചയ്ക്കു 2.20ന് എസ്എംവിടി ബെംഗളൂരുവിലും 2.45നു കെആര്‍ പുരത്തും എത്തും. 3നു രാവിലെ 7നു കൊല്ലത്തെത്തും. തിരിച്ചു 3നു രാവിലെ 10.45നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.40നു ഹുബ്ബള്ളി യിലെത്തും. സ്റ്റോപ്പുകള്‍ ഹാവേരി, റാണന്നൂര്‍, ഹരിഹര്‍, ദാവനഗെരെ,…

Read More

കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ ഭാഷയെ അപമാനിച്ചെന്ന പരാതിയിൽ ബെംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അവതാരകയും നാടൻപാട്ട് കലാകാരിയുമായ ദിവ്യ ആലൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർച്ച് 27-നാണ് സംഭവം നടന്നത്. ഗിരിനഗർ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. റാപ്പിഡോ (Rapido) വഴി ബുക്ക് ചെയ്ത യാത്രയ്ക്കിടെ താൻ കന്നഡയിൽ സംസാരിച്ചതിനെ ഡ്രൈവർ പരിഹസിച്ചുവെന്ന് ദിവ്യ പരാതിയിൽ പറയുന്നു. കന്നഡ സംസാരിക്കുന്നവരെ ഇയാൾ തരംതാഴ്ത്തി സംസാരിച്ചതായും പരാതിയിലുണ്ട്. ബെംഗളൂരുവിൽ കന്നഡ സംസാരിക്കേണ്ട ആവശ്യമില്ല. ദേശീയ ഭാഷയായ ഹിന്ദിയിൽ സംസാരിക്കൂ” എന്ന് ഡ്രൈവർ പറഞ്ഞതായി…

Read More

അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അധിക നിരക്കിനെച്ചൊല്ലി വീടുടമയും വാടകക്കാരും തമ്മിലുണ്ടായ തർക്കം രൂക്ഷമായ അടിപിടിയിൽ കലാശിച്ചു. ജീവൻ ബീമാ നഗറിലെ കോടിഹള്ളിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നരേഷ്, സഹോദരൻ സച്ചിൻ, സഹോദരി രേഖ എന്നിവർ ഒരാഴ്ച മുൻപാണ് കോടിഹള്ളിയിലുള്ള ശോഭയുടെ വീട്ടിൽ താമസത്തിന് എത്തിയത്. വാടക കരാറിനായി ആധാർ കാർഡ് നൽകണമെന്നും ഗ്യാസ്, വെള്ളം എന്നിവയ്ക്ക് അധിക നിരക്ക് നൽകണമെന്നും ശോഭയും മക്കളും ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. താമസത്തിനെത്തി ഒരാഴ്ച തികയും മുൻപേ അധിക…

Read More

അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും

ബെം​ഗളൂരു: കർണാടക കോൺഗ്രസിനുള്ളിൽ പുകയുന്ന അധികാരത്തർക്കത്തിന് അറുതി വരുത്താൻ ഹൈക്കമാൻഡ് നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ചർച്ചകൾക്കായി മെയ് പകുതിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇരുനേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി തീരുമാനമെടുത്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേതൃമാറ്റത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ…

Read More

ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ന​ഗരത്തിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച റാപ്പിഡോ ഡ്രൈവർ അറസ്റ്റിലായി. ബിടിഎം ലേഔട്ടിൽ നിന്ന് ഇന്ദിരാനഗറിലേക്ക് യാത്ര ചെയ്ത 25 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് ഡിജെ ഹള്ളി സ്വദേശിയായ മുഹമ്മദ് ഖാജ (21) അറസ്റ്റിലായത്. മാർച്ച് 26-ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. യാത്രയ്ക്കിടെ ഡ്രൈവർ യുവതിയോട് മോശമായി പെരുമാറുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഇയാൾ…

Read More

പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ

കൊച്ചി: വികസന വിഷയങ്ങളില്‍ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂര്‍ മുന്‍പ് പറഞ്ഞാല്‍ മതി. നിയമസഭയില്‍ സര്‍ക്കാരിന് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ലൈഫ് മിഷനെ കുറിച്ച് യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 4,43,000 വീടുകള്‍ പണിതതിന്റെ രേഖകള്‍ ഉണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ വാദികളാണ് എന്ന് പറഞ്ഞവരാണ്…

Read More
Click Here to Follow Us