അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അധിക നിരക്കിനെച്ചൊല്ലി വീടുടമയും വാടകക്കാരും തമ്മിലുണ്ടായ തർക്കം രൂക്ഷമായ അടിപിടിയിൽ കലാശിച്ചു. ജീവൻ ബീമാ നഗറിലെ കോടിഹള്ളിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

നരേഷ്, സഹോദരൻ സച്ചിൻ, സഹോദരി രേഖ എന്നിവർ ഒരാഴ്ച മുൻപാണ് കോടിഹള്ളിയിലുള്ള ശോഭയുടെ വീട്ടിൽ താമസത്തിന് എത്തിയത്. വാടക കരാറിനായി ആധാർ കാർഡ് നൽകണമെന്നും ഗ്യാസ്, വെള്ളം എന്നിവയ്ക്ക് അധിക നിരക്ക് നൽകണമെന്നും ശോഭയും മക്കളും ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. താമസത്തിനെത്തി ഒരാഴ്ച തികയും മുൻപേ അധിക ചാർജ് നൽകാൻ കഴിയില്ലെന്ന് നരേഷ് നിലപാടെടുത്തതോടെ വാക്കേറ്റം രൂക്ഷമായി.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വീട്ടുടമയുടെ കുടുംബം നരേഷിനെയും സഹോദരങ്ങളെയും മർദ്ദിച്ചതായി പരാതിയുണ്ട്. ഇതിനിടെ സ്പൂണും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഇരുവിഭാഗവും പരസ്പരം ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ നരേഷും സഹോദരങ്ങളും വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് നരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീവൻ ബീമാ നഗർ പോലീസ് കേസ് എടുത്തു. അതേസമയം, വാടകക്കാർ തന്നെയും കുടുംബത്തെയും ആക്രമിച്ചുവെന്ന് കാട്ടി വീട്ടുടമ ശോഭയും മറുപരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts