സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, ‘ഹാഫ് ടിക്കറ്റ്’ ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇനത്തിൽ നൂറോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഇരുചക്ര വാഹന ഉടമ ഒടുവിൽ ഭീമമായ പിഴയടച്ചു. കർണാടക സർക്കാരും സിറ്റി ട്രാഫിക് പോലീസും പ്രഖ്യാപിച്ച 50 ശതമാനം ഇളവ് പദ്ധതി പ്രകാരം മൊത്തം 27,500 രൂപയാണ് ഇയാൾ പിഴയായി ഒടുക്കിയത്.

രാജാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി പിഴത്തുക പൂർണ്ണമായി അടച്ചുതീർത്ത വാഹനാുടമ, ഇനി മുതൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുമെന്ന് പോലീസിന് ഉറപ്പുനൽകുകയും ചെയ്തു. ജൂൺ 21 മുതൽ ജൂലൈ 10 വരെയുള്ള 20 ദിവസത്തേക്ക് കൂടി ബെംഗളൂരു ട്രാഫിക് പോലീസ് പരിധിയിലെ നിയമലംഘനങ്ങൾക്ക് ഈ 50 ശതമാനം ഇളവ് ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

കഴിഞ്ഞ തവണ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചപ്പോൾ കോടിക്കണക്കിന് രൂപയാണ് വാഹനാുടമകളിൽ നിന്ന് പിഴയിനത്തിൽ സർക്കാരിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം നവംബർ 21 മുതൽ ഡിസംബർ 12 വരെ നൽകിയ ഇളവ് കാലയളവിൽ മാത്രം 10.02 ലക്ഷം കേസുകളിൽ നിന്നായി 28,35,28,900 രൂപയാണ് ട്രാഫിക് പോലീസ് ശേഖരിച്ചത്. ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾക്ക് പുറമെ, വാഹനമോടിക്കുന്നവർക്ക് നേരിട്ടെത്തി ഇളവുകളോടെ പിഴയടയ്ക്കാൻ നഗരത്തിലെ പന്ത്രണ്ട് വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടറുകളും പോലീസ് സജ്ജീകരിച്ചിട്ടുണ്ട്.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts