5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോയുടെ മഞ്ഞ ലൈനിലേക്കുള്ള (Yellow Line) പതിനാലാമത് ട്രെയിൻ ബെംഗളൂരുവിലെത്തിച്ചു. ആറ് കോച്ചുകളടങ്ങിയ പുതിയ ട്രെയിൻ ട്രെയിലറുകളിൽ നിന്ന് ഹെബ്ബഗോഡി ഡിപ്പോയിലാണ് ഇറക്കിയത്. തുടർന്ന് കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു പൂർണ്ണ ട്രെയിൻ സെറ്റാക്കി മാറ്റി പരിശോധനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സർവീസിന് മുന്നോടിയായി ഈ ട്രെയിനിൽ വിവിധ സ്റ്റാറ്റിക് പരിശോധനകൾ നടത്തും. ഇതിന് ശേഷമായിരിക്കും മെയിൻ ലൈനിലെ ട്രയൽ റണ്ണിനായി മാറ്റുക. തുടർന്ന് പ്രധാന ലൈനിൽ വച്ച് രാത്രികാലങ്ങളിൽ മാത്രമായി 750 കിലോമീറ്റർ ദൂരമുള്ള ഡൈനാമിക് ടെസ്റ്റിംഗിന് ട്രെയിൻ വിധേയമാക്കും. ഈ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമേ ട്രെയിൻ പൊതുജനങ്ങൾക്കായി സർവീസിന് ഇറക്കൂ. ബെംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് ഈ ട്രെയിനുകൾ നിർമ്മിച്ചു നൽകുന്നത്. ഇവർ ഇനി മഞ്ഞ ലൈനിലേക്ക് ഒരു ട്രെയിൻ കൂടി മാത്രമാണ് നൽകാനുള്ളത്.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

നിലവിൽ 19.75 കിലോമീറ്റർ നീളമുള്ള മഞ്ഞ ലൈനിൽ 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളകളിലാണ് ഇപ്പോൾ സർവീസുകൾ ലഭ്യമാകുന്നത്. ഉടൻ തന്നെ ഒരു ട്രെയിൻ കൂടി സർവീസിനായി ഇറക്കും. മറ്റ് രണ്ട് ട്രെയിനുകൾ നിലവിൽ വിപുലമായ പരീക്ഷണ ഓട്ടങ്ങളിലാണ്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ഒരു മാസത്തിനുള്ളിൽ നിർദ്ദിഷ്ട 15 ട്രെയിനുകളും മഞ്ഞ ലൈനിന്റെ ഭാഗമാകും. ഇതോടെ തിരക്കേറിയ സമയങ്ങളിലെ ട്രെയിനുകളുടെ സമയക്രമം 5 മിനിറ്റായി കുറയ്ക്കാൻ സാധിക്കും. ഇതിൽ രണ്ട് ട്രെയിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി റിസർവ് ചെയ്ത് സൂക്ഷിക്കും. കൂടാതെ, ബി.ഇ.എം.എൽ (BEML) മഞ്ഞ ലൈനിലേക്ക് ആവശ്യമായ മറ്റ് ആറ് ട്രെയിനുകൾ കൂടി 2027 മുതൽ വിതരണം ചെയ്യാൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts