സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ബെംഗളൂരു: കുറഞ്ഞ ചിലവും വേഗത്തിലുള്ള യാത്രയും കണക്കിലെടുത്ത് നഗരത്തിൽ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും, ഇവയുടെ സുരക്ഷയെച്ചൊല്ലി വൻ ആശങ്ക ഉയരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമായ വാഹനങ്ങളാണ് പലപ്പോഴും യാത്രയ്ക്കായി എത്തുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ബൈക്ക് ടാക്സിയിൽ നിന്ന് വീണ് 54 വയസ്സുകാരിയായ സ്കൂൾ അധ്യാപിക മരിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. അപകടത്തിൽ തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അധ്യാപികയും ബൈക്ക് ഓടിച്ചിരുന്ന ആളും പകുതി മാത്രം തല മറയ്ക്കുന്ന ‘ഹാഫ് ഹെൽമെറ്റുകൾ’ (Half Helmets) ആണ് ധരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

തേയ്മാനം സംഭവിച്ച ടയറുകൾ, തകരാറിലായ മിററുകൾ, ലൈറ്റുകൾ എന്നിവയുള്ള വാഹനങ്ങളാണ് പലപ്പോഴും തങ്ങൾക്ക് ലഭിക്കാറുള്ളതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കാർക്ക് നൽകുന്ന ഹെൽമെറ്റുകൾ പലതും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമാണ്. പൂർണ്ണമായി തല സംരക്ഷിക്കുന്ന ഹെൽമെറ്റുകൾക്ക് പകരം സാധാരണ നിലവാരമില്ലാത്ത ഹാഫ് ഹെൽമെറ്റുകളാണ് ലഭിക്കാറുള്ളതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. പാർട്ട് ടൈം ജോലിയായി ബൈക്ക് ടാക്സി നടത്തുന്നവർ പലരും വാടകയ്ക്കെടുത്ത ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം യാത്രകളിൽ പലപ്പോഴും ഹെൽമെറ്റ് പോലും ലഭ്യമാകാറില്ലെന്നും, ഈ വാഹനങ്ങളുടെ വേഗത വളരെ കുറവാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

അതേസമയം, പ്രത്യേക മഞ്ഞ ബോർഡുകളോ മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഇല്ലാത്തതിനാൽ നിരത്തിലിറങ്ങുന്ന സാധാരണ ബൈക്കുകളിൽ നിന്ന് ബൈക്ക് ടാക്സികളെ വേർതിരിച്ചറിയാൻ ട്രാഫിക് പോലീസിന് സാധിക്കുന്നില്ല. ഇത് നിയമലംഘനങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാൽ ബൈക്ക് ടാക്സി ആയാലും അല്ലെങ്കിലും ഹാഫ് ഹെൽമെറ്റുകൾ ഉപയോഗിക്കുന്നത് യാതൊരു സുരക്ഷയും നൽകില്ലെന്ന് ട്രാഫിക് സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ഗോപാൽ എം. ബ്യാകോഡ് വ്യക്തമാക്കി.

ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണെന്ന് കമ്പനികൾ

അപകടത്തിൽ മരിച്ച അധ്യാപികയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇൻഷുറൻസ് നടപടികൾക്കായി ഇവരെ സഹായിക്കുമെന്നും റാപ്പിഡോ (Rapido) വക്താവ് അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന എല്ലാ ബൈക്ക് യാത്രകൾക്കും വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. റാപ്പിഡോയുടെ പോളിസി പ്രകാരം അപകട മരണങ്ങൾക്ക് 5 ലക്ഷം രൂപ വരെയും, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ചികിത്സാ ചെലവുകൾക്കായി 1 ലക്ഷം രൂപ വരെയും, ഒ.പി.ഡി ചികിത്സയ്ക്ക് 3000 രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. യാത്രക്കാർക്ക് ഐ.എസ്.ഐ (ISI) മുദ്രയുള്ള ഹെൽമെറ്റുകൾ നൽകണമെന്ന് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

സമാനമായ സുരക്ഷാ പോളിസികളാണ് തങ്ങളും പിന്തുടരുന്നതെന്ന് ഊബർ (Uber) വക്താവും വ്യക്തമാക്കി. തങ്ങളുടെ ഡ്രൈവർമാർക്ക് അപകട ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും, യാത്രക്കാർക്ക് ഹെൽമെറ്റ് നൽകുന്നത് ഉറപ്പാക്കാൻ ആപ്പിലൂടെ നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും അവർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാരോട് ഹെൽമെറ്റ് ധരിച്ചുള്ള സെൽഫികൾ ആപ്പിൽ പങ്കുവെക്കാൻ ആവശ്യപ്പെടാറുണ്ടെന്നും ഊബർ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഓല (Ola) അധികൃതർ തയ്യാറായില്ല.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts