പാത്രം കഴുകുന്നതിനെച്ചൊല്ലി പൈലറ്റും സഹപ്രവർത്തകനും തമ്മിൽ തർക്കം; ബെംഗളൂരു എയർപോർട്ടിൽ നിന്ന് വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി!!

ബെംഗളൂരു: പാത്രം കഴുകുന്നതിനെച്ചൊല്ലി പൈലറ്റും സഹപ്രവർത്തകനും തമ്മിൽ തർക്കം; ബെംഗളൂരു എയർപോർട്ടിൽ നിന്ന് വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. പൈലറ്റ് ഭക്ഷണംകഴിച്ച പാത്രം കഴുകിവെയ്ക്കാൻ വിമാനത്തിലെ സഹപ്രവർത്തകനോട് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണം. യാത്രക്കാരുടെ മുന്നിൽവെച്ച് പൈലറ്റ് ഇങ്ങനെ ആവശ്യപ്പെട്ടപ്പോൾ സഹപ്രവർത്തകൻ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ, കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എ1-772 വിമാനത്തിലായിരുന്നു സംഭവം. മറ്റു ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സംഭവം യാത്രക്കാരെ അമ്പരപ്പിച്ചു. 77 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.

അതേസമയം, പലപ്പോഴും പൈലറ്റുമാർ വിമാനജീവനക്കാരെക്കൊണ്ട് ഇത്തരം ജോലികൾ നിർബന്ധിച്ച് ചെയ്യിക്കാറുണ്ടെന്നും പരാതിപ്പെട്ടിട്ട് കാര്യമുണ്ടാവാറില്ലെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts

Click Here to Follow Us