സംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ ഇനി സ്വകാര്യ ഡോക്ടർമാരുടെ സേവനം!

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ ഇനി സ്വകാര്യ ഡോക്ടർമാരുടെ സേവനം. സർക്കാരാശുപത്രികളിലെ ഡോക്ടർമാരുടെ കുറവു നികത്താനാണ് സ്വകാര്യ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത്.

ഇതിനായി ഡോക്ടർമാരെ ആരോഗ്യരക്ഷാസമിതി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശംനൽകി. ഈ ഡോക്ടർമാർ താലൂക്ക്, ജില്ലാ ആശുപത്രികളും പൊതുജനാരോഗ്യകേന്ദ്രങ്ങളും സന്ദർശിച്ച് ചികിത്സ നൽകും.

സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന അതേ ഫീസുതന്നെയായിരിക്കും സർക്കാരാശുപത്രികളിൽ ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് നൽകുക. ഈ വർഷം ആദ്യം പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് വൈകുകയായിരുന്നു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആരോഗ്യരക്ഷാസമിതി തുടർച്ചയായി സംസ്ഥാനത്തെ സർക്കാരാശുപത്രികളും പൊതുജനാരോഗ്യകേന്ദ്രങ്ങളും സന്ദർശിച്ച് ഡോക്ടർമാരുടെ കുറവ് പരിശോധിക്കും. തുടർന്ന് സ്വകാര്യ ഡോക്ടർമാരെ ഇവിടേക്ക്‌ നിയോഗിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു. താലൂക്കുകളുടെയും ഓരോ മേഖലകളുടെയും അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ ഫീസ് നിരക്കിൽ മാറ്റമുണ്ടാകും.

സർക്കാരാശുപത്രികളിൽ സ്വകാര്യ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിലൂടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 3000 ഡോക്ടർമാരുടെ ഒഴിവുകളുള്ളതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തെ പല സർക്കാരാശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. അതിനാലാണ് ഇത്തരമൊരു നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts