ഇനി റിയാലിറ്റി ഷോകൾക്ക് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം!!

പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇന്ന് കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നത് റിയാലിറ്റി ഷോകളാണ്.

എന്നാല്‍, കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് കേന്ദ്ര൦ നടപടിയ്ക്ക് ഒരുങ്ങുന്നത്. ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നത്.

കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിപാടികളുടെ അവതരണവും ഉള്ളടക്കവുമൊക്കെ തയ്യാറാക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമയിലെ ഗാനരംഗങ്ങളുമായി കുട്ടികളെത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുതിര്‍ന്നവര്‍ക്കായുള്ള ഗാനങ്ങളും പ്രകടനവുമൊക്കെയാണെങ്കില്‍ അത്തരം രംഗങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്മാരെ അനുകരിച്ച് കുട്ടികള്‍ വേദിയിലെത്തുന്നത് നല്ല പ്രവണതയല്ലെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു.

റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്നു. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്‍റ് അഡ്വര്‍ടൈസി൦ഗ് കോഡ്‌സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നും കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം താക്കീത് നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us