യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമേകി ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആറ് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് മാസം അവസാനം വരെ നീട്ടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. വരും മാസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഈ താൽക്കാലിക സർവീസുകളുടെ കാലാവധി നീട്ടാൻ അധികൃതർ തീരുമാനിച്ചത്.

സർവീസ് നീട്ടിയ ട്രെയിനുകൾ ഇവ:

1.എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ 06523-(തിങ്കൾ)-ഓഗസ്റ്റ് 3 മുതൽ 31 വരെ

2. തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06524(ചൊവ്വ)-
ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ ഒന്നു വരെ

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

3. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ -06547(ബുധൻ)-
ഓഗസ്റ്റ് 5 മുതൽ 28 വരെ

4. തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06548(വ്യാഴം)-
ഓഗസ്റ്റ് 6 മുതൽ 27 വരെ

5. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ-06555(വെള്ളി)-
ജൂലൈ 31 മുതൽ ഓഗസ്റ്റ് 28 വരെ

6. തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു സ്പെഷൽ-06556(ഞായർ)-
ഓഗസ്റ്റ് 2മുതൽ 30 വരെ

7. ഹുബ്ബള്ളി –കൊല്ലം സ്പെഷൽ -07313(ഞായർ)-
ഓഗസ്റ്റ് 2 മുതൽ 28 വരെ

8. കൊല്ലം–ഹുബ്ബള്ളി സ്പെഷൽ-07314(തിങ്കൾ)-
ഓഗസ്റ്റ് 3 മുതൽ 31 വരെ

ഇതോടൊപ്പം തന്നെ വടക്കൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി– കൊല്ലം സ്പെഷൽ ട്രെയിന്റെ സർവീസും നീട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന അവധി ദിനങ്ങളും ഉത്സവ സീസണും കണക്കിലെടുത്ത് ബസ് നിരക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, റെയിൽവേയുടെ ഈ തീരുമാനം ബെംഗളൂരുവിൽ താമസിക്കുന്ന ഐ.ടി ജീവനക്കാർ ഉൾപ്പെടെയുള്ള മലയാളി യാത്രക്കാർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യും. സർവീസുകളുടെ കൃത്യമായ സമയക്രമവും പുതുക്കിയ ബുക്കിംഗ് വിവരങ്ങളും ഉടൻ തന്നെ റെയിൽവേ വെബ്‌സൈറ്റ് വഴി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts