വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു : ഉഡുപ്പി ഉൾപ്പെടെയുള്ള തീരദേശ കർണാടക ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 02) ജില്ലാ കളക്ടർ മുല്ലൈ മുഗിലൻ അവധി പ്രഖ്യാപിച്ചു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ അങ്കണവാടികൾ, സർക്കാർ-എയ്ഡഡ്-സ്വകാര്യ പ്രൈമറി, ഹൈസ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (PU) കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരമായി അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

വരും മണിക്കൂറുകളിൽ തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റിനും കോരിച്ചൊരിയുന്ന മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടലിലും നദീതീരങ്ങളിലും കാറ്റിന്റെ വേഗത വളരെ കൂടുതൽ ആയിരിക്കുമെന്നതിനാൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts