ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു തകര്‍ത്തതിനു കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെല്‍ സര്‍ക്കിളില്‍ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോര്‍ഡാണ്, ഹിന്ദി അടിച്ചേല്‍ പ്പിക്കുന്നെന്ന് ആരോപിച്ചു തകര്‍ത്തത്. പൊലീസ് ഇടപെട്ടാണു പ്രക്ഷോഭകരെ പിരിച്ചുവിട്ടത്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസുമെടുത്തു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ത്രിഭാഷ നയത്തിന്റെ ഭാഗമായി ഹിന്ദി അടിച്ചേല്‍ പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ എതിര്‍പ്പു വ്യാപകമാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ കന്നഡ പഠി…

Read More

ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ ‘പാർലമെന്റാകും’ ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിലെ ഏതെങ്കിലും ഒരു ലിവിംഗ് റൂമിൽ പതിനഞ്ചോ ഇരുപതോ പേർ ഒത്തുകൂടുന്നു. രാഷ്ട്രീയമോ സാമൂഹികമോ ചരിത്രപരമോ ആയ ഒരു വിഷയത്തിൽ അവരിലൊരാൾ തന്റെ ശക്തമായ അഭിപ്രായം അവതരിപ്പിക്കുന്നു. തുടർന്ന് അതിന്മേൽ ആരോഗ്യകരമായ സംവാദങ്ങളും തർക്കങ്ങളും നടക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങളുള്ള അപരിചിതർക്ക് പോലും പരസ്പരം ബഹുമാനിച്ചുകൊണ്ട് സംവദിക്കാനും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള വേദിയൊരുക്കുകയാണ് ബെംഗളൂരുവിൽ പുതിയതായി രൂപംകൊണ്ട ‘ബ്രൂസ് ആൻഡ് ബാന്റർ’ (BnB) എന്ന കൂട്ടായ്മ. സഹസ്ഥാപകരായ സിദ്ധാന്ത് മോറെയും പി. ഉണ്ണികൃഷ്ണനും തമ്മിൽ നടന്ന നാല് മണിക്കൂർ നീണ്ട ചർച്ചയിൽ…

Read More

ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് അതിഥി തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർന്നു. ജൂൺ 28-ന് വൈകുന്നേരം ബെട്ടദാസൻപുരയ്ക്ക് സമീപം നടന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. പശ്ചിമ ബംഗാൾ സ്വദേശികളായ യൂനുസ് (25), ഇർഫാൻ ഷെയ്ക്ക് (19), സാബിർ ഷെയ്ക്ക് (20), ഒവൈദൂർ ഇസ്ലാം ലസ്‌കർ (18) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ എട്ട് മാസമായി ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്ന ഇവർ, സംഭവദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് ബെട്ടദാസൻപുരയ്ക്ക് സമീപം സംസാരിച്ചുനിൽക്കുകയായിരുന്നു.…

Read More

ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ബെംഗളും: ബന്ദിപ്പൂര്‍, നാഗര്‍ ഹോളെ കടുവ സങ്കേതങ്ങളില്‍ കൂടുതല്‍ സഫാരികള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചു കര്‍ണാടക വന്യജീവി സംരക്ഷണ ബോര്‍ഡ്. വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാലിച്ചു തന്നെ നിലവിലുള്ളതിനെക്കാള്‍ 40% വരെ അധികം സഫാരി പാക്കേജുകള്‍ അനുവദിക്കാമെന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇരു സങ്കേതങ്ങളിലും നേരത്തെ പ്രതിദിനം 97 സഫാരി ട്രിപ്പുകളാണു നടത്തിയിരുന്നത്. ഇതു 137 വരെയായി ഉയര്‍ത്താമെന്നും നിര്‍ദേശത്തിലുണ്ട്. വന്യജീവി ആക്രമണം രൂക്ഷമായതോ ടെയാണു കഴിഞ്ഞ വര്‍ഷം നവംബറില്‍ ബന്ദിപ്പൂരിലും നാഗര്‍ ഹോളെയിലും സഫാരി നിര്‍ത്തിയത്. ഫെബ്രുവരിയില്‍ ഭാഗിക നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. സഫാരിക്കെതിരെ…

Read More

കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

ബെംഗളൂരു : നഗരത്തിലെ റൊസാരിയോ ചർച്ച് റോഡിൽ പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി കുപ്രസിദ്ധ കുറ്റവാളി ഓടി രക്ഷപ്പെട്ടു. ബാഗൽകോട്ട് സ്വദേശിയായ അൽതാഫ് ഹുസൈനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്. പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. വാഹന മോഷണം, മാല പൊട്ടിക്കൽ, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽതാഫ് ഹുസൈൻ. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സിദ്ദിഖ്, രവി ബൗറ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൾ നഗരത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ ജപ്പിനമോഗറിൽ നടന്ന…

Read More

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന ‘കന്നഡ ഭാഷാ പഠന നിയമം’ അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം. സംസ്ഥാനത്തെ സിബിഎസ്ഇ (CBSE) സ്കൂളുകൾക്കായി എൻസിഇആർടി (NCERT) പുറത്തിറക്കിയ മൂന്നാം ഭാഷാ കന്നഡ പാഠപുസ്തകമാണ് (R3) പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. നിയമം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിൽ കർണാടക സർക്കാർ കാണിക്കുന്ന വീഴ്ചയും നിഷ്ക്രിയത്വവും വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. നിയമം നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയിലെ അംഗവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ വി.പി. നിരഞ്ജനാരാധ്യ…

Read More

ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

ബെംഗളുരു രാജ്യത്തു കാര്‍ പുളിങ്ങിനെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ ബെംഗളൂരുവെന്നു സര്‍വേ റിപ്പോര്‍ട്ട്. ബെംഗളുരുവില്‍ നിന്ന് ആന്ധ്രയിലെ നഗരമായ ചിറ്റൂരിലേക്കാണു കൂടുതല്‍ പേര്‍ യാത്ര ചെയ്തതെന്നു കാര്‍പൂളിങ് ആപ്പായ ‘ബ്ലാ ബ്ലാ’ സര്‍വേയില്‍ പറയു ന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 2.21 ലക്ഷം പേരാണു ബെംഗളൂരുവില്‍ നിന്നു ചിറ്റൂരിലേക്കും തിരിച്ചും യാത്ര ചെയ്തത്. പുണെ താനെ റൂട്ടില്‍ 1.96 ലക്ഷവും യുപിയിലെ ഗൗതം ബുദ്ധനഗര്‍-മീററ്റ് റൂട്ടില്‍ 1.71 ലക്ഷവും പുണെ-നാസിക് റൂട്ടില്‍ 1.48 ലക്ഷം പേരും യാത്ര ചെയ്തു.…

Read More

ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ബെംഗളൂ: കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ ഈ വേനൽക്കാലത്ത് വായുനിലവാരം അതീവ ഗുരുതരമായ അവസ്ഥയിലെത്തിച്ചതായി പരിസ്ഥിതി സംഘടനയായ ‘സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്’ (CSE) നടത്തിയ പഠനം വ്യക്തമാക്കുന്നു. വെറും 71 ദിവസത്തെ നിരീക്ഷണ കാലയളവിനുള്ളിൽ 55 ദിവസവും നഗരത്തിൽ അപകടകരമായ അളവിൽ ഓസോൺ സാന്നിധ്യം രേഖപ്പെടുത്തി. 2026 മാർച്ച് 1 മുതൽ മെയ് 10 വരെയുള്ള കാലയളവിൽ രാജ്യത്തെ 25 പ്രമുഖ നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പട്ടികയിൽ ഡൽഹിയും (62 ദിവസം) ഭോപാലുമാണ് (60 ദിവസം) ബംഗളൂരുവിന് തൊട്ടുമുന്നിലുള്ളത്.…

Read More

അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ സൗജന്യ വൈദ്യുതി പദ്ധതിയായ ‘ഗൃഹജ്യോതി’യിൽ ക്രമക്കേടുകൾ തടയുന്നതിനും അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളുമായി കോൺഗ്രസ് സർക്കാർ. പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 1 മുതൽ സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികളിലെയും (എസ്കോം) ജീവനക്കാർ വീടുതോറുമുള്ള ഈ പരിശോധന ആരംഭിക്കും. പ്രത്യേക മൊബൈൽ ആപ്പ് വഴിയും ഡിക്ലറേഷൻ ഫോമിലൂടെയുമാണ് വിവരങ്ങൾ ശേഖരിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുക. പരിശോധനയ്ക്കായി എത്തുന്ന ബെസ്കോം (BESCOM) ഉൾപ്പെടെയുള്ള വൈദ്യുതി…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു : ഉഡുപ്പി ഉൾപ്പെടെയുള്ള തീരദേശ കർണാടക ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 02) ജില്ലാ കളക്ടർ മുല്ലൈ മുഗിലൻ അവധി പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ അങ്കണവാടികൾ, സർക്കാർ-എയ്ഡഡ്-സ്വകാര്യ പ്രൈമറി, ഹൈസ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (PU) കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ…

Read More