ബെംഗളും: ബന്ദിപ്പൂര്‍, നാഗര്‍ ഹോളെ കടുവ സങ്കേതങ്ങളില്‍ കൂടുതല്‍ സഫാരികള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചു കര്‍ണാടക വന്യജീവി സംരക്ഷണ ബോര്‍ഡ്. വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാലിച്ചു തന്നെ നിലവിലുള്ളതിനെക്കാള്‍ 40% വരെ അധികം സഫാരി പാക്കേജുകള്‍ അനുവദിക്കാമെന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഇരു സങ്കേതങ്ങളിലും നേരത്തെ പ്രതിദിനം 97 സഫാരി ട്രിപ്പുകളാണു നടത്തിയിരുന്നത്. ഇതു 137 വരെയായി ഉയര്‍ത്താമെന്നും നിര്‍ദേശത്തിലുണ്ട്. വന്യജീവി ആക്രമണം രൂക്ഷമായതോ ടെയാണു കഴിഞ്ഞ വര്‍ഷം നവംബറില്‍ ബന്ദിപ്പൂരിലും നാഗര്‍ ഹോളെയിലും സഫാരി നിര്‍ത്തിയത്. ഫെബ്രുവരിയില്‍ ഭാഗിക നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. സഫാരിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം തുടരു ന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
