സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയ സംഭവത്തിൽ അഖിലിന്റെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രണ്ടു വർഷത്തെ പ്രണയവിവാഹത്തിനൊടുവിൽ മേഘ അഖിലിനെ വിട്ട് മറ്റൊരാൾക്കൊപ്പം പോയത്. സംഭവത്തിൽ അഖിൽ നേരിട്ട് പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും, അദ്ദേഹവുമായി ഫോണിൽ സംസാരിച്ച സുഹൃത്തും യൂട്യൂബറുമായ സായ് കൃഷ്ണയാണ് അഖിലിന്റെ നിലപാട് വ്യക്തമാക്കിയത്.
“പോയവർ പോയി, കഴിഞ്ഞത് കഴിഞ്ഞു. എന്നെക്കുറിച്ച് സംസാരിക്കുന്നവർ സംസാരിച്ചോട്ടെ, പക്ഷേ അവളെ ആരും ഒന്നും പറയരുത്” എന്നാണ് അഖിൽ തന്നോട് പറഞ്ഞതെന്ന് സായ് കൃഷ്ണ വെളിപ്പെടുത്തി. താൻ ഇത്രയും നാൾ പ്രണയിച്ച വ്യക്തിയെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, അവർക്ക് അതാകും ശരിയെന്ന് തോന്നിയിട്ടുണ്ടാകാമെന്നും അഖിൽ കൂട്ടിച്ചേർത്തു. കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും മൂവ് ഓൺ ചെയ്യുമെന്നും അഖിൽ വ്യക്തമാക്കിയതായി സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ അറിയിച്ചു.
വിഷയം പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ഉയർന്ന അനാവശ്യ വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെയും സായ് കൃഷ്ണ രൂക്ഷമായി വിമർശിച്ചു. ഒരാളുടെ ജീവിത തകർച്ചയിൽ സന്തോഷം കണ്ടെത്തുന്ന ആളുകളുടെ മനോഭാവവും അഖിലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും വൾഗറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കൂടെപ്പോയ ആളുടെ പ്രൊഫഷനെ വച്ച് വിലയിരുത്തേണ്ടതില്ലെന്നും എന്നാൽ ഒരു ബന്ധത്തിൽ നിന്ന് പിരിയുകയാണെങ്കിൽ ഒളിച്ചോടുന്നതിന് പകരം ഡിവോഴ്സ് പോലെയുള്ള നിയമപരമായ വഴികൾ തിരഞ്ഞെടുക്കാമായിരുന്നുവെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]