നഗരത്തിൽ ഓട്ടോറിക്ഷ നിരക്ക് ഉടൻ ഉയരും

ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോ  ഡ്രൈവർമാരുടെ നിരന്തര ആവശ്യത്തെ തുടർന്ന്, ഓട്ടോനിരക്ക് ഉടൻ ഉയരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഓട്ടോറിക്ഷയുടെ നിരക്ക് 1.8 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ എൽ നരേന്ദ്ര ഹോൾക്കർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നുള്ള ഓരോകിലോമീറ്ററിനും നിരക്ക് 15 രൂപയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്നുള്ള ഔദ്യോഗികവിജ്ഞാപനം വരാൻ ബാക്കിയുണ്ടെന്നും വർദ്ധിച്ച നിരക്ക് എപ്പോൾ നടപ്പാക്കുമെന്ന് തനിക്കറിയില്ലെന്നും നരേന്ദ്ര ഹോൾക്കർ പറഞ്ഞു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചാർജ്ജ് നിരക്ക് വർദ്ധിപ്പിക്കാൻ വേണ്ടി സംസ്ഥാന  സർക്കാറിനെ സമീപിച്ചിരുന്നു. യാത്രയുടെ ആദ്യ 1.8 കിലോമീറ്ററിന് 25 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. 1.8 കിലോമീറ്ററിനുള്ള കുറഞ്ഞ നിരക്ക് 30 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 16 രൂപയായും കൂട്ടണം എന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts