കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത്  കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

കാലയളവിൽ ഏറ്റവും കൂടുതൽ മ്യൂക്കോർമൈക്കോസിസ് കേസുകൾ രജിസ്റ്റർ ചെയ്തത് ബെംഗളൂരു നഗര ജില്ലയിലാണ്. ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1181 കേസുകളിൽ 202 പേർ രോഗമുക്തി നേടി.

സങ്കീർണത അനുഭവിച്ച ഏതാണ്ട് 334 പേർ ഡോക്ടർമാരുടെ ഉപദേശത്തിന് എതിരായി ചികിത്സ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പേർ തുമക്കുരു ജില്ലയിലാണ്, 31 പേർ. കൂടാതെ ദാവൻഗരെ, കലബുർഗി ജില്ലകളിൽ 30 പേർ വീതവും ചികിത്സ ഉപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts