ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

ബെംഗളൂരു: രാമമൂർത്തി നഗറിലെ ഇലക്ട്രിക് ഇരുചക്രവാഹന പാർക്കിംഗ് യാർഡിലുണ്ടായ കൂറ്റൻ തീപിടിത്തത്തിൽ 300-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായി കത്തിയമർന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എൻ.ആർ.ഐ ലേഔട്ടിലെ വിജനമായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭക്ഷണവിതരണക്കാരായ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ദിവസവാടകയ്ക്ക് നൽകിയിരുന്ന അഞ്ഞൂറിലധികം വാഹനങ്ങളാണ് ഈ യാർഡിൽ പാർക്ക് ചെയ്തിരുന്നത്. രാവിലെയോടെ വാഹനങ്ങൾ കൊണ്ടുപോകുന്ന ജീവനക്കാർ ജോലിക്ക് ശേഷം രാത്രിയോടെ ഇവിടെ തിരിച്ചെത്തിക്കുകയായിരുന്നു പതിവ്. ഇതിനുപുറമെ സർവീസ് വാഹനങ്ങളും ഇവിടെ നിർത്തിയിട്ടിരുന്നു. കത്തിയമർന്ന വാഹനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്തവയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

സ്ഥാപനത്തിന്റെ പ്രധാന ഗേറ്റ് പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ പൂട്ടിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ എട്ടരയോടെ യാർഡിനുള്ളിൽ നിന്ന് ഉയർന്ന തീജ്വാലകൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. പെട്ടെന്നുതന്നെ തീ സമീപത്തെ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു. രണ്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി നാലര മണിക്കൂറോളം പൊരുതിയാണ് തീയണച്ചത്.

ബാറ്ററി ചോർച്ചയെ തുടർന്നുണ്ടായ ചെറു മിന്നലാണ് അപകടത്തിന് കാരണമായതെന്നാണ് സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണവും അടിസ്ഥാനമാക്കി പോലീസ് സംശയിക്കുന്നത്. ദെൽഹി ആസ്ഥാനമായുള്ള വ്യവസായിയുടേതാണ് ഈ കമ്പനി. ഹരീഷ് എന്ന വ്യക്തിയ്ക്കാണ് നിലവിൽ യാർഡിന്റെ ചുമതല. സംഭവത്തിൽ രാമമൂർത്തി നഗർ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts