മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. ഇഖ്‌ബാൽ എന്നു പേരുള്ള കുമാരനാണ് രാപകൽ കുളത്തിൽ തന്നെ ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും, ഈ ഭയം കാരണമാണ് കുളത്തിൽ തന്നെ തുടരുന്നതെന്നും കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടി കുളത്തിൽ തന്നെയാണെന്നു നാട്ടുകാർ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.
മുഴുവൻ സമയവും വെള്ളത്തിലാണ് കഴിയുന്നതെങ്കിലും പ്രകൃതിനിർമ്മിതമായ വിവിധ കുളങ്ങളിലായാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ ഈ വിചിത്ര സ്വഭാവം കണ്ട് ഭയന്ന കുടുംബം മുൻപ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഡോക്ടർമാർക്ക് കുട്ടിയ്ക്ക് ശാരീരികമായി മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ല. എങ്കിലും ഇത്രയും ദീർഘനേരം വെള്ളത്തിൽ കിടക്കുന്നത് ഗുരുതരമായ ചർമ്മ അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വെള്ളത്തിൽ തന്നെ കഴിയുന്ന ഇക്ബാൽ ഭക്ഷണം കഴിക്കുന്നതും വെള്ളത്തിൽ വച്ചുതന്നെയാണ്. ഈ വിചിത്ര സംഭവം കാണാൻ പ്രതിദിനം നിരവധി നാട്ടുകാരാണ് ഇവിടെ എത്തുന്നത്. ഇവർ നൽകുന്ന ഭക്ഷണമാണ് കുട്ടി കഴിക്കുന്നത്. അതേസമയം, ദീർഘനേരം വെള്ളത്തിൽ കഴിയുന്നത് കൗമാരക്കാരന്റെ ജീവനുതന്നെ ഭീഷണിയാകുമോ എന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാരും വീട്ടുകാരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]