ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

bus stand

ബെംഗളൂരു: പ്രവർത്തനച്ചെലവും ഇന്ധനവിലയും കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ബസ് നിരക്ക് വർധിപ്പിക്കാൻ നീക്കം. നിരക്ക് പരിഷ്കരണത്തിനുള്ള സാധ്യതകൾ പഠിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ കർണാടക സർക്കാർ രൂപീകരിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരി ചെയർമാനായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

പാർലമെന്ററി കാര്യ, നിയമനിർമാണ വകുപ്പിന്റെ വിരമിച്ച സെക്രട്ടറി ദ്വാരകനാഥ് ബാബു, ഐഐഎസ്‌സി പ്രൊഫസർ അബ്ദുൾ റാവൂഫ് പിഞ്ചാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി) മാനേജിങ് ഡയറക്ടർ ശിവകുമാർ കെ.ബി എക്സ് ഒഫീഷ്യോ മെമ്പർ – സെക്രട്ടറിയായി പ്രവർത്തിക്കും. ഇന്ധന വില, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചെലവുകൾ, സ്പെയർ പാർട്സ്, പുതിയ ബസ് വാങ്ങൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകളും ഗതാഗത കോർപറേഷനുകളുടെ സാമ്പത്തിക സ്ഥിതിയും പാനൽ വിശദമായി വിലയിരുത്തും.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഉയർന്ന ഇന്ധന വില കണക്കിലെടുത്ത് സംസ്ഥാനത്ത് മിതമായ നിരക്ക് വർധനവ് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി ബി.എസ് സുരേഷ് വ്യക്തമാക്കി. അന്തിമ തീരുമാനത്തിന് മുൻപ് മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും മന്ത്രിസഭയുമായും വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബിഎംടിസി 40 ശതമാനവും, കെഎസ്ആർടിസി ഉൾപ്പെടെയുള്ള മറ്റ് കോർപറേഷനുകൾ 33 ശതമാനവും നിരക്ക് വർധന ആവശ്യപ്പെട്ടിരുന്നു.

തുടർച്ചയായ സാമ്പത്തിക ബാധ്യതകളാണ് നിരക്ക് വർധനയിലേക്ക് കോർപറേഷനുകളെ നയിക്കുന്നത്. ഡീസൽ വിലയിൽ ലിറ്ററിന് 7.81 രൂപ വർധിച്ചതോടെ വാർഷിക ഇന്ധന ബില്ലിൽ 395 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇതിനുപുറമെ, 2026 ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കിയ 12.5 ശതമാനം ശമ്പള വർധനവ് വാർഷിക ചെലവിലേക്ക് 873.64 കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഏറ്റവും ഒടുവിൽ 2025 ജനുവരി 5-നാണ് സംസ്ഥാനത്ത് ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചത്. സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്ന പുതിയ കമ്മിറ്റിയുടെ നിർദേശങ്ങൾ ലഭിച്ച ശേഷമാകും സർക്കാർ നിരക്ക് വർധനയിൽ അന്തിമ തീരുമാനമെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts