ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ബെംഗളൂരു, ജൂലൈ 03: കർണാടക സംസ്ഥാന സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയിൽ സുപ്രധാന അവലോകനവുമായി ഊർജ്ജ വകുപ്പ്. ഈ പുതിയ പരിഷ്കാരം ജൂലൈ മാസത്തെ വൈദ്യുതി ബില്ലുകളുടെ വിതരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

ജൂലൈ മാസത്തിലെ ഗുണഭോക്താക്കളുടെ ബിൽ തുക നിശ്ചയിക്കുന്നത് കേവലം ആ മാസത്തെ പതിവ് മീറ്റർ റീഡിങ് മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച് കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി കൂടി കണക്കിലെടുത്തായിരിക്കും.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

മുൻ മാസങ്ങളിലെ ഉപഭോഗ രീതികൾ കൂടി വിലയിരുത്തിക്കൊണ്ട് പദ്ധതിയുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനാണ് സർക്കാർ ഈ അവലോകനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തെ ഉപഭോഗ പാറ്റേണുകൾ പരിശോധിച്ച ശേഷമായിരിക്കും ജൂലൈ മാസത്തെ അന്തിമ ബിൽ തയ്യാറാക്കുക.

പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനും യഥാർത്ഥ ഗുണഭോക്താക്കൾക്ക് കൃത്യമായ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരമൊരു പുതിയ മാനദണ്ഡം ഏർപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ അവലോകനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തുടനീളമുള്ള ഗൃഹജ്യോതി ഉപഭോക്താക്കൾക്ക് ബില്ലുകൾ വിതരണം ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts