ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും ‘ടിടിഇ’ പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

പശ്ചിമ റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ മുറുക്കിത്തുപ്പുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി റെയിൽവേ അധികൃതർ. ഇതുവരെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താൻ മാത്രം രംഗത്തുണ്ടായിരുന്ന ടിക്കറ്റ് പരിശോധകർക്ക് (ടിടിഇ) ഇനി മുതൽ റെയിൽവേ പരിസരങ്ങളിൽ മാലിന്യം തള്ളുന്നവരെയും തുപ്പുന്നവരെയും പിടികൂടാനുള്ള പ്രത്യേക ചുമതല കൂടി നൽകി. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരം. നിയമലംഘകരിൽ നിന്നും 200 രൂപ മുതൽ 500 രൂപ വരെ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

പശ്ചിമ റെയിൽവേയിലെ പ്രമുഖ സ്റ്റേഷനുകളായ ബോറിവ്‌ലി, അന്ധേരി, വിലെ പാർലെ, കാന്തിവ്‌ലി, മലാഡ്, ബാന്ദ്ര, മാട്ടുംഗ, മാഹിം, ഗ്രാന്റ് റോഡ് തുടങ്ങിയവയെല്ലാം മുറുക്കിത്തുപ്പിയ കറകൾ കാരണവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് കാരണവും നിലവിൽ അതീവ വൃത്തിഹീനമായ അവസ്ഥയിലാണുള്ളത്. സ്റ്റേഷനുകളുടെ ഭംഗി കെടുത്തുന്ന ഈ പ്രവണതയ്ക്ക് അടിയന്തരമായി തടയിടാനാണ് റെയിൽവേ കർശന നടപടികളിലേക്ക് കടന്നത്.

അതേസമയം, തുപ്പുന്നവരെയും മാലിന്യം തള്ളുന്നവരെയും കൈയോടെ പിടികൂടുന്നത് പലപ്പോഴും ടിക്കറ്റ് പരിശോധകർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുമുണ്ട്. കുറ്റം ചെയ്തവർ തെളിവ് ചോദിക്കുന്നതും പരസ്യമായി കുറ്റം നിഷേധിക്കുന്നതും റെയിൽവേ ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടുന്നതും പതിവാവുകയാണ്. ഇതുകൂടാതെ, ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ ജനലിലൂടെ പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും വലിയൊരു വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം നിയമലംഘകരെ നിരീക്ഷിക്കാനും പിടികൂടാനുമായി ചർച്ച്ഗേറ്റ് – വിരാർ പാതയിൽ മാത്രം 12 കരാർ ജീവനക്കാരെ പ്രത്യേകമായി നിയമിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts