സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചത് വലിയ ആശ്വാസമാണെന്നും രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ അദ്ദേഹത്തിന്റെ ത്യാഗത്തിന് നന്ദി അറിയിക്കുന്നുവെന്നും ദീപ്കെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിനെതിരെ രൂക്ഷവിമർശനം; യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ആരോപണം

സമരക്കാരെയും വിദ്യാർത്ഥികളെയും ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മറ്റൊരു കുറിപ്പിലൂടെ അഭിജിത് ദീപ്കെ ആരോപിച്ചു. ജന്തർ മന്തറിലേക്ക് ഭക്ഷണം കൊണ്ടുപോയ മൂന്ന് യുവാക്കളെ നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തതായും, സെൻട്രൽ ഡൽഹിക്ക് ചുറ്റും സുരക്ഷ കർശനമാക്കി നിരവധി കുട്ടികളെ തടഞ്ഞുവെച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഡൽഹി പോലീസ് കമ്മീഷണറുടെ ഇത്തരം നടപടികളെ വിമർശിച്ച അദ്ദേഹം, ഉദ്യോഗസ്ഥർ സർക്കാരിന്റെ ഗുണ്ടകളാകരുതെന്നും കുട്ടികളെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തുറന്നടിച്ചു.

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

ഉപവാസം അവസാനിപ്പിച്ചത് ആശങ്കകൾ മുൻനിർത്തി

വെള്ളിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചത്. ആരോഗ്യനില വശളായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

കേന്ദ്ര സർക്കാരുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് വ്യക്തമാക്കിയിരുന്നു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയുമാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts