നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പ്രശസ്ത നടി ഷക്കീലയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴുത്തിലെ പ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയ ശേഷം സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരങ്ങൾ ആരാധകരെ അറിയിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കഴുത്തിൽ കോളർ ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കിടക്കയിൽ കിടന്ന് തുടർച്ചയായി മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുന്ന ശീലമാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് അവർ വ്യക്തമാക്കി. നാല് മണിക്കൂറോളം തുടർച്ചയായി ഗെയിമുകൾ കളിക്കുകയും കാപ്പി കുടിക്കാൻ മാത്രം എഴുന്നേൽക്കുകയും ചെയ്യുന്നതായിരുന്നു രീതി. തുടർന്ന് യൂട്യൂബും

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഇൻസ്റ്റാഗ്രാം റീലുകളും കാണുന്നത് പതിവാക്കി. തെറ്റായ ഇരുത്തവും അമിതമായ ഫോൺ ഉപയോഗവും കഴുത്തിലെ ഞരമ്പുകളെ ഗുരുതരമായി ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നു.

ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപയോളം ചെലവായെന്നും നിലവിൽ എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ഷക്കീല പറഞ്ഞു. അമിതമായ ഫോൺ ഉപയോഗത്തിനെതിരെ വീഡിയോയിലൂടെ അവർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും കുട്ടികൾക്ക് ഫോൺ നൽകരുതെന്നും അവർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. അനാവശ്യമായി ഫോൺ ഉപയോഗിച്ചാൽ സാമ്പത്തിക നഷ്ടവും സഹിക്കാനാവാത്ത വേദനയും അനുഭവിക്കേണ്ടി വരുമെന്നും താരം ഓർമ്മിപ്പിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഷക്കീല ‘കിന്നരത്തുമ്പിഗൾ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് വൻ പ്രശസ്തി നേടിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധിയേറെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts