ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ബെംഗളൂരു: നിർദ്ദിഷ്ട ബിഡദി ടൗൺഷിപ്പ് പദ്ധതിയുടെ മുന്നോടിയായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. വികസന പദ്ധതിക്കായി തങ്ങളുടെ കൃഷിഭൂമി വിട്ടുകൊടുക്കില്ലെന്നും മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യപിച്ച് നൂറുകണക്കിന് കർഷകർ ഞായറാഴ്ച ‘അപ്പിക്കോ’ (മരം കെട്ടിപ്പിടിക്കൽ) പ്രസ്ഥാനവുമായി മുന്നോട്ട് വന്നു.

ബെംഗളൂരു സൗത്ത് ജില്ലയിലെ ബൈരമംഗലക്ക് സമീപം നടന്ന പ്രതിഷേധത്തിൽ കർഷകർ മരങ്ങൾ കെട്ടിപ്പിടിക്കുകയും കൃഷിഭൂമി സംരക്ഷിക്കുന്നതിനായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഏകദേശം 15 ലക്ഷം മരങ്ങൾ നശിക്കുമെന്ന് പ്രകടനക്കാർ ആരോപിച്ചു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

വികസനത്തിന്‍റെ പേരിൽ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ തയ്യാറെടുക്കുമ്പോൾ തന്നെ വൻതോതില്‍ വൃക്ഷത്തൈ നടുന്നത് പ്രോത്സാഹിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് അവര്‍ പറഞ്ഞു. തങ്ങളെ മറികടന്നു മാത്രമേ മരങ്ങള്‍ മുറിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. വർഷങ്ങളായി മരങ്ങളെ പരിപാലിച്ചുവരുന്നവരാണ് തങ്ങള്‍. അവയെ നശിപ്പിക്കാൻ അനുവദിക്കില്ല. കൃഷിഭൂമി തങ്ങളുടെ ഉപജീവനമാർഗ്ഗമാണെന്നും ഒരു സാഹചര്യത്തിലും അത് വിട്ടുകൊടുക്കില്ലെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts