കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ബെംഗളൂരു: യാത്രക്കാരുടെ മൊബൈലും പഴ്സും പോക്കറ്റടിക്കുന്ന കഥകൾ ഒരുപാടുകേട്ട ബെംഗളൂരു നഗരത്തിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ബി.എം.ടി.സി (BMTC) ബസിലെ വനിതാ യാത്രികരിൽ ഒരാൾ മറ്റാരുടേയുമല്ല, സാക്ഷാൽ ബസ് കണ്ടക്ടറുടെ കയ്യിലിരുന്ന ടിക്കറ്റ് ബാഗ് തന്നെയാണ് അതിവിദഗ്ദ്ധമായി തട്ടിയെടുത്തത്. എന്നാൽ, മോഷണം തിരിച്ചറിഞ്ഞ നിമിഷം തന്നെ ബസ് ജീവനക്കാരും പോലീസും ചേർന്ന് നടത്തിയ മിന്നൽ നീക്കത്തിൽ കള്ളി കുടുങ്ങി.

കുടുക്കിയത് ഡ്രൈവറുടെ തന്ത്രപരമായ നീക്കം

ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് കണ്ടക്ടറുടെ ബാഗിൽ നിന്നും ടിക്കറ്റും യാത്രാക്കൂലി പണവും അടങ്ങിയ ബാഗ് മധ്യവയസ്കയായ സ്ത്രീ മോഷ്ടിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ മോഷണം തിരിച്ചറിഞ്ഞ കണ്ടക്ടർ ബഹളം വെക്കുകയും, ഡ്രൈവർ തന്ത്രപരമായി ബസ് റോഡരികിലേക്ക് മാറ്റി നിർത്തി വാതിലുകൾ ലോക്ക് ചെയ്യുകയുമായിരുന്നു. ഇതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ മോഷ്ടാവ് ബസിനുള്ളിൽ കുടുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വാതിൽ തുറക്കാതെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തനിക്ക് കുട്ടികളുണ്ടെന്നും പോകാൻ അനുവദിക്കണമെന്നും പറഞ്ഞ് സ്ത്രീ ബഹളം വെച്ചെങ്കിലും ഡ്രൈവറും കണ്ടക്ടറും വഴങ്ങിയില്ല. ചോദ്യം ചെയ്ത ജീവനക്കാർക്ക് നേരെ ഇവർ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും തിരികെ കേസ് കൊടുക്കുമെന്നുമായിരുന്നു ഇവരുടെ വാദം.

ബാഗ് തുറന്നപ്പോൾ കള്ളം പൊളിഞ്ഞു; ഒടുവിൽ കോമാളി കളി

വിവരമറിഞ്ഞ് വനിതാ പോലീസ് ഓഫീസർ ബസിനുള്ളിലേക്ക് കയറിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പോലീസിന്റെ കർശനമായ ചോദ്യം ചെയ്യലിന് പിന്നാലെ, തോളിൽ തൂക്കിയിരുന്ന വാനിറ്റി ബാഗിൽ നിന്ന് മോഷണം പോയ ടിക്കറ്റ് ബാഗ് പുറത്തെടുക്കാൻ ഇവർ നിർബന്ധിതയായി. തെളിവ് പുറത്തുവന്നതോടെ തന്റേതല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനും, താൻ നിരപരാധിയാണെന്ന് വരുത്തിത്തീർക്കാനും ഇവർ പരമാവധി ശ്രമിച്ചു. എന്നാൽ ഈ സ്ത്രീ ടിക്കറ്റ് ബാഗ് തട്ടിയെടുത്ത് സ്വന്തം ബാഗിലേക്ക് വെക്കുന്നത് താൻ നേരിട്ട് കണ്ടതായി സഹയാത്രികയായ മറ്റൊരു സ്ത്രീ പോലീസിന് മൊഴി നൽകി.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

‘കണ്ടക്ടറുടെ വയറ്റിലടിക്കരുത്’; സോഷ്യൽ മീഡിയയിൽ രോഷം

പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നായപ്പോൾ കേണപേക്ഷിച്ച സ്ത്രീക്കെതിരെ ബി.എം.ടി.സി ജീവനക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പണം നഷ്ടപ്പെട്ടാൽ അത് അവരുടെ ജോലിയെ തന്നെ ബാധിക്കുമെന്നും തങ്ങളുടെ കുടുംബത്തിന്റെ പട്ടിണിയാറ്റാനാണ് ജോലി ചെയ്യുന്നതെന്നും പ്രകോപിതനായ കണ്ടക്ടർ വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ബസ് ജീവനക്കാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കാൻ ശ്രമിച്ച സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം പോക്കറ്റടിക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts