ഇന്‍സ്റ്റഗ്രാമ് ഇന്‍ഫ്‌ളൂവേഴ്‌സിനൊരു മുന്നറിയിപ്പ്; ഇന്‍സ്റ്റാഗ്രമിലും പരിശോധന ശക്തമാക്കി ആര്‍ടിഒ

ഇന്‍സ്റ്റഗ്രാമ് ഇന്‍ഫ്‌ളൂവേഴ്‌സിനൊരു മുന്നറിയിപ്പ് , ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി പോസ്റ്റ് ചെയ്യുന്നവര്‍ ഒന്ന് കരുതിയിരിക്കുക. ഇന്‍സ്റ്റാഗ്രമിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ആര്‍ടിഒ.

നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നിരവധി ബൈക്ക് റൈഡേഴ്‌സാണ് ആര്‍ടിഓയുടെ പിടിയിലായത്.

തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ റാഷ് ഡ്രൈവ്, ബൈക്ക് സ്റ്റണ്ട് ചെയ്യുകയും നിസാരം ഒരു ലൈക്കിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകാളാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ച് നടപടിയെടുക്കുന്നത്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

അതേസമയം ലൈസന്‍സറുകളഅ# ഘടിപ്പിച്ചും രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിക്കാതെയും രജിസ്റ്റര്‍ ചെയ്ത് കളര്‍മാറ്റിയും ഓടുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്.

പിടികൂടിയ റൈഡര്‍മാരുടെ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ലൈസന്‍സ് സസ്പന്‍ഷന്‍ ഉള്‍പ്പെടെ ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

റൈഡേഴ്‌സിനെ വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റ നിരീക്ഷണത്തില്‍ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts