ടിക്കറ്റെടുത്തില്ലെന്ന കാരണം പറഞ്ഞ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ബസിൽ അടിപിടി;വീഡിയോ കാണാം.

ബെംഗളൂരു : ടിക്കറ്റ് എടുത്തില്ല എന്ന കാരണം പറഞ്ഞ് കണ്ടക്ടറും യാത്രക്കാരനും തമ്മിൽ ബി.എം.ടി.സി ബസിൽ പൊരിഞ്ഞ അടി! സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീഡിയോ താഴെ കാണാം. Kalesh b/w a Guy and Bus Conductor in Bangalore over conductor asked him to buy ticket and travelhttps://t.co/fTA2AoNHrw — Ghar Ke Kalesh (@gharkekalesh) July 24, 2023

Read More

അപകടത്തിന് വഴിവെച്ച് എം.ജി റോഡിലെ അപകട സാധ്യത സൈൻബോർഡ് തൂണുകൾ  

ബെംഗളൂരു : നഗരത്തിലെ മഹാത്മാഗാന്ധി (എംജി) റോഡിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഫുട്പാത്തോട് ചേർന്ന് അപകട സാധ്യത സൈൻബോർഡ് സ്ഥാപിക്കുന്നതിനുള്ള തൂൺ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു. തൂൺ സ്ഥാപിക്കാൻ തറനിരപ്പിൽ റോഡിന്റെ ഇരുവശത്തും സിമന്റ് തൂണുകൾ നിർമിച്ചിട്ടുണ്ട്. ഇത് സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. സൈൻബോർഡ് വാഹനയാത്രക്കാർക്ക് സഹായകമാകുമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറുവശത്ത് സൈൻബോർഡ് മൂലം ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് അന്യായമാണ്. സമീപത്തെ തിരക്കേറിയ മാർക്കറ്റും ഓട്ടോയും മറ്റ് തരത്തിലുള്ള ചരക്ക് വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡിന്റെ വിസ്തൃതി ദിവസം മുഴുവൻ…

Read More

കർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം 

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്. ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ,…

Read More

ഡെക്കാൻ കൾച്ചറൽ സൊസിറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം

vidhan soudha

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മൈസൂരു റോഡിലെ സൊസൈറ്റി രജത ജൂബിലീ ഹാളിലും, ജെ.സി. റോഡിലെ എ.ഡി.എ രംഗമന്ദിരയിലുമായി നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി കലാകായിക മത്സരങ്ങൾ, ചെറുകഥ, കവിത മത്സരങ്ങൾ സാഹിത്യ സംഗമങ്ങൾ, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, മെഗാ പ്രോഗ്രാം എന്നിവ അരങ്ങേറും. സംഘടനയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സുവർണ്ണ ജൂബിലി സ്മരണികയും പുറത്തിറക്കും.

Read More

ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ്റെ ഓണാഘോഷത്തിന് വിനീത് ശ്രീനിവാസൻ്റെ ഗാനമേള!

ഒബംഗളൂരു:ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ (BMWA ) ഓണാഘോഷം ‘നമ്മ ഓണം 2023’ (Namma Onam 2023) സെപ്റ്റംബർ മാസം 10 ന് നടത്തുന്നു. ബന്നാർഘട്ട റോഡിലെ എ എം സി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 8മണിക്ക് അത്തപ്പുക്കള മത്സരത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടിയിൽ, കലാപരിപാടികൾ, ഓണാസദ്യ, വടംവലി മത്സരം എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന്, ചലച്ചിത്ര താരവും പിന്നണി ഗായകനുനായ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. അത്തപ്പുകള മത്സര വിജയികൾക്ക് 15000/-രൂപയും,രണ്ടും മൂന്നും സ്ഥാനക്കാർക്ക്,10000/-,5000/- രൂപയും…

Read More

മലയാളം മിഷൻ അധ്യാപക പരിശീലനവും, വർക്കിംഗ് കമ്മിറ്റി യോഗവും.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഏകദിന പ്രാഥമിക അധ്യാപക പരിശീലനവും, ചാപ്റ്റർ വർക്കിംഗ് കമ്മിറ്റി യോഗവും ജൂലായ് 30 നു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി പഠനകേന്ദ്രത്തിൽ വെച്ചു നടക്കും. കാലത്ത് 9.30 നു മിഷൻ നവാഗത അധ്യാപകർക്കായി നടത്തുന്ന അധ്യാപക പരിശീലനം ബാംഗളൂർ നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും, കൈരളി നികേതൻ എഡുക്കേഷൻ ട്രസ്റ്റ് സെക്രട്ടറിയുമായ ജെയ്ജോ ജോസഫ് ഉത്ഘാടനം ചെയ്യും. മലയാളം മിഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള ഭാഷാധ്യാപകൻ സതീഷ് കുമാർ മുഖ്യാതിഥി ആകും. മലയാളം മിഷൻ പ്രവർത്തന രീതികളെ…

Read More

വന്ദേഭാരത് ട്രെയിനിൽ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി

ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം. വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പാറ്റയുള്ളതിന്‍റെ ചിത്രങ്ങൾ യുവാവ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആർ.സി.ടി.സി രംഗത്തെത്തിയിരുന്നു. “നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ…

Read More

കരകവിഞ്ഞൊഴുകുന്ന നദിയിൽ ചാടി സോഷ്യൽ മീഡിയയിൽ വൈറലായി യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളൂരു : പാലത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന തുംഗ നദിയിലേക്ക് ചാടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ് . ഷിമോഗയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാവ് നദിയിൽ ചാടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാലത്തിന്റെ തടയണയുടെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് അതിവേഗം ഒഴുകുന്ന വെള്ളത്തിൽ നീന്തി റെയിൽവേ പാലത്തിലെത്തി. അവിടെ നിന്ന് യുവാവ് വീണ്ടും ചാടി വെള്ളത്തിന്റെ ഒഴുക്കിനെതിരെ നീന്തുകായും ചെയ്തു. അവിടെ നിന്നും കരയിലേക്ക് കയറുകയും ചെയ്തു. യുവാവ് നദിയിലേക്ക് ചാടുന്നത് കണ്ട പൊതുജനം പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന്…

Read More

സർക്കാർ ജീവനക്കാർക്ക് പ്രസവാവധി 12 മാസം ; പ്രഖ്യാപനവുമായി സിക്കീം 

ഗാങ്ടോക്ക്∙ സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (എസ്‌എസ്‌എസ്‌എസ്‌എസ്‌എസ്‌ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ സേവന ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, വിശദാംശങ്ങൾ ഉടൻ അറിയിക്കും. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ…

Read More

നഗരത്തിൽ കോളേജ് വിദ്യാർത്ഥിയുടെ ദുരൂഹ മരണം: പരാതിയുമായി രക്ഷിതാക്കൾ

ബെംഗളൂരു: ഹെന്നൂരിൽ വിദ്യാർത്ഥി സംശയാസ്പദമായ നിലയിൽ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർവേഷ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പതിവുപോലെ കോളേജിൽ പോയ വിദ്യാർത്ഥി മർവേഷിനെ ഇന്നലെ രാത്രി സുനിൽ ജിഹാൻ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. എന്നാൽ, മർവേഷ് അപ്പോഴേക്കും മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു. മർവേഷ് മരിച്ചതായി സ്ഥിരീകരിച്ച ഡോക്ടർ ഹെന്നൂർ പോലീസിൽ വിവരമറിയിച്ചു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി മർവേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിനെ ചോദ്യം ചെയ്തു. ലിംഗരാജ്പൂരിനടുത്ത് വെച്ച് അജ്ഞാതർ മർവേഷിനെ ആശുപത്രിയിൽ എത്തിക്കാൻ തന്റെ കൈയിൽ ഏൽപ്പിക്കുകയായിരുന്നു എന്നും…

Read More
Click Here to Follow Us