നഗരത്തിൽ ഇനി ഗട്ടറുകൾക്ക് വിട; ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റും വൈറ്റ് ടോപ്പിങ്

road white toping

ബെംഗളൂരു: ട്രാഫിക് കുരുക്കുകൾ അസഹ്യമായ ബെംഗളൂരുവിൽ അതിന്റെ തീവ്രത കൂട്ടുന്ന ഘടകമാണ് റോഡിലെ കുണ്ടുംകുഴിയും.

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ‘വൈറ്റ് ടോപ്പിങ് പ്രോജക്ട്’ നിർദ്ദേശിക്കപ്പെട്ടത്.

2016ൽ തുടക്കമിട്ടെങ്കിലും ഈ പദ്ധതി കാര്യമായി മുന്നേറിയിരുന്നില്ല.

നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് കുരുക്കിനുള്ള പരിഹാരങ്ങളിലൊന്ന് എന്ന നിലയിൽ വൈറ്റ് ടോപ്പിങ് പദ്ധതി ഇത്തവണ കാര്യക്ഷമമായി നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ.

1200 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം

സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും.

10 മുതൽ 15 വർഷം വരെ ഇവ ഈടുനിൽക്കും.

ബെംഗളൂരുവിലെ റോഡുകളിൽ 63 കിലോമീറ്ററോളെ വൈറ്റ് ടോപ്പിങ് ചെയ്യാനാണ് പദ്ധതി.

ഇതിനായി 1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

11 പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. ഇതിൽ 7 പാക്കേജുകൾക്കായി ഇതിനകം 813 കോടി രൂപ അനുവദിച്ചു കഴിഞ്ഞു.

ഒന്നാമത്തെ പാക്കേജ് 165.2 കോടി രൂപയുടേതാണ്. ഇതിൽ ഹെബ്ബാൾ, പുലികേശിനഗർ, സർവ്വജ്ഞനഗർ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ആകെ 13 റോഡുകളാണ് ഒന്നാം പാക്കേജിൽ വൈറ്റ് ടോപ്പിങ്ങിന് വിധേയമാക്കുക.

രണ്ടാമത്തെ പാക്കേജിൽ ജയനഗർ, ബിടിഎം ലേഔട്ട്, പദ്മനാഭ നഗർ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും.

ഈ പാക്കേജിന് 120 കോടിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
[masterslider id="10"]

Related posts

Click Here to Follow Us