വൈറ്റ് ഫീൽഡിലെ പിജി കെട്ടിടത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

suicide death

ബെംഗളൂരു: താമസിച്ചിരുന്ന പിജിയിയുടെ മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു.

ബംഗളൂരുവിലെ വൈറ്റ് ഫീൽഡ് പോലീസ് സ്‌റ്റേഷന് പരിധിയിലെ അംബേദ്കർ നഗറിലാണ് സംഭവം.

കലബുറഗി സ്വദേശിയായ 28 കാരനായ മനാനോ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.

വൈറ്റ്ഫീൽഡ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ജോലി തേടിയാണ് യുവാവ് ബംഗളൂരുവിൽ എത്തിയതെന്നാണ് സൂചന.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

എന്നാൽ അലഞ്ഞുതിരിഞ്ഞ് തളർന്ന യുവാവിന് എവിടെയും ജോലി ലഭിച്ചില്ലെന്ന് പറയുന്നു.

ഇതേത്തുടർന്നാണ് മനാനോ താമസിച്ചിരുന്ന പിജി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts