ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റ് ആണ് വധു. ഇന്ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ കനത്ത മഴ തുടരുകയാണെങ്കിലും, അതൊന്നും വിവാഹപ്പൊലിമയെയോ അതിഥികളുടെ വരവിനെയോ ബാധിച്ചില്ല. ആമിറും ഗൗരിയും തമ്മിൽ കഴിഞ്ഞ 25 വർഷമായി പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിറിന്റെ പാലി ഹില്ലിലെ ബംഗ്ലാവിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 ഓളം പേർ…

Read More

ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കൻ ബെംഗളൂരുവിലെ ബാഗ്മനെ ടെക് പാർക്കിന് സമീപമുള്ള ബൈരസാന്ദ്രയിൽ ജൂൺ 17-ന് രാവിലെയാണ് സംഭവം നടന്നത്. ഇന്റീരിയർ ഡിസൈനറായ സാനി കൃഷ്ണ (32) ഡോംലൂരിലെ തന്റെ ഓഫീസിലേക്ക് പോകുന്നതിനായാണ് റാപ്പിഡോ സ്കൂട്ടർ ബുക്ക് ചെയ്തത്. വീടിന് 300 മീറ്റർ അകലെയുള്ള ഇടുങ്ങിയ റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ട്രാക്ടറുമായി ഇടിക്കുകയായിരുന്നു. എഫ്.ഐ.ആർ പ്രകാരം, റാപ്പിഡോ റൈഡറായ ആശിഷ് ബാഗ് അമിതവേഗതയിലും അശ്രദ്ധമായുമാണ് വാഹനം ഓടിച്ചിരുന്നത്. സമാനമായി…

Read More

ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ ‘ലൈവ് ബോംബുകൾ’ ആര് മാറ്റും?

ബെംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ നടപ്പാതകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമായി തുടരുമ്പോഴും യാത്രക്കാർക്ക് അപകടഭീതിയുയർത്തുന്ന വൈദ്യുതി പോസ്റ്റുകളും ട്രാൻസ്‌ഫോമറുകളും നീക്കം ചെയ്യാത്തത് വലിയ പ്രതിസന്ധിയാകുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കാൽനടയാത്ര സുഗമമാക്കാൻ ശ്രമിക്കുമ്പോഴും ഈ വൈദ്യുതി സംവിധാനങ്ങൾ മാറ്റാൻ പകരമുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതാണ് പ്രധാന വെല്ലുവിളിയാകുന്നത്. സ്ഥലം വിട്ടുനൽകിയാൽ മാറ്റാമെന്ന് ബെസ്‌കോം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പകരമുള്ള സ്ഥലം വിട്ടുനൽകുകയാണെങ്കിൽ നടപ്പാതകളിലെ ട്രാൻസ്‌ഫോമറുകൾ ഉടനടി മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന്…

Read More

ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL). മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വെച്ച് യാത്രക്കാർക്ക് പെട്ടെന്ന് രോഗബാധയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ആവശ്യമായ ആംബുലൻസ് സേവനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് ബിഎംആർസിഎൽ രൂപം നൽകുന്നത്. മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ സമയത്ത് വൈദ്യസഹായം ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നടപടി. നിലവിൽ പ്രതിദിനം എട്ട് മുതൽ ഒമ്പത് ലക്ഷം വരെ യാത്രക്കാരാണ് നമ്മ മെട്രോയെ…

Read More

നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ബെംഗളൂരു: കടുത്ത മഴക്കുറവും ഭൂഗർഭജലനിരപ്പിലെ ആശങ്കാജനകമായ ഇടിവും കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ കുടിവെള്ള സംരക്ഷണത്തിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ഉത്തരവിറക്കി. 1964-ലെ BWSSB നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരം മൂന്ന് പ്രധാന നിരോധന, നിയന്ത്രണ ഉത്തരവുകളാണ് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ നഗരത്തിൽ കർശനമായി നടപ്പിലാക്കും. പുതിയ ഉത്തരവ് പ്രകാരം നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നതിന് കുടിവെള്ളം ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന-ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പരിശീലനത്തിനായി…

Read More

എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ജോലിക്ക് പോകുന്നതിനിടെയുണ്ടായ ഇരുചക്ര വാഹന അപകടത്തിൽ പരിക്കേറ്റ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വി.എ.ഒ) ഭുവന (29) ചികിത്സയിലിരിക്കെ അന്തരിച്ചു. തുംകൂരിലെ ഹുള്ളനഹള്ളിയിലെ വില്ലേജ് അക്കൗണ്ടന്റും ബേഗൂർ സ്വദേശിനിയുമായ ഭുവന, തുംകൂരിലെ സിദ്ധഗംഗ ആശുപത്രിയിൽ വെച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ തുംകൂർ താലൂക്കിലെ ഗുലൂരിനടുത്തായിരുന്നു അപകടം സംഭവിച്ചത്. നിയുക്ത സ്ഥലത്തേക്ക് ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഭുവന സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി നേർക്കുനേർ ഇടിക്കുകയായിരുന്നു. തുംകൂർ ബസ് സ്റ്റാൻഡിന് സമീപം സ്വന്തം ബൈക്ക്…

Read More