ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റ് ആണ് വധു. ഇന്ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ കനത്ത മഴ തുടരുകയാണെങ്കിലും, അതൊന്നും വിവാഹപ്പൊലിമയെയോ അതിഥികളുടെ വരവിനെയോ ബാധിച്ചില്ല.

ആമിറും ഗൗരിയും തമ്മിൽ കഴിഞ്ഞ 25 വർഷമായി പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിറിന്റെ പാലി ഹില്ലിലെ ബംഗ്ലാവിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 ഓളം പേർ മാത്രമാണ് പങ്കെടുത്തത്. ചില അതിഥികൾ വിദേശത്തുനിന്നും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആമിർ ഖാന്റെ മൂന്ന് മക്കളും ഗൗരിയുടെ മകനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശനിയാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയെ അവഗണിച്ചും ആമിറിന്റെ വീട് അലങ്കരിക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. മഴക്കോട്ട് ധരിച്ചാണ് ഇവർ ബംഗ്ലാവ് മുഴുവൻ വിളക്കുകളാൽ അലങ്കരിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആമിറിന്റെ സഹോദരി ഒരു ദിവസം മുൻപ് തന്നെ വിവാഹത്തിനായി വീട്ടിലെത്തിയിരുന്നു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമാണ്. 1986-ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിറിന് ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു ഖാൻ. 2021-ൽ കിരണുമായുള്ള വിവാഹമോചനവും താരം പ്രഖ്യാപിച്ചു. തുടർന്ന് 2025 മാർച്ചിൽ, തന്റെ 60-ാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള ബന്ധം ആമിർ ഔദ്യോഗികമായി ലോകത്തെ അറിയിക്കുന്നത്. അതുവരെ ക്യാമറക്കണ്ണുകളിൽ പെടാതെ അതീവ രഹസ്യമായാണ് ഇവർ തങ്ങളുടെ പ്രണയം കൊണ്ടുപോയത്.
അടുത്തിടെ രാജ്കുമാർ ഹിരാനിയുടെ ‘പ്രീതം ആൻഡ് പെഡ്രോ’ (Pritam and Pedro) എന്ന സീരീസിന്റെ സ്ക്രീനിംഗിനിടെയാണ് ജൂലൈ 5-ന് തന്റെ വിവാഹമാണെന്ന കാര്യം ആമീർ സ്ഥിരീകരിച്ചത്. “ജൂലൈ 5-നാണ് വിവാഹം. വീട്ടിൽ വെച്ച് തന്നെയാണ് നടത്തുന്നത്. വളരെ ചെറിയൊരു ചടങ്ങായിരിക്കും ഇത്. ഞങ്ങളെ സംബന്ധിച്ച് 5-ാം തീയതി വളരെ സവിശേഷമായ ദിവസമാണ്. ഇരു കുടുംബങ്ങളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം,” എന്ന് താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആമീർ ഖാന് ബോളിവുഡ് ലോകത്തുനിന്നും ആരാധകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts